ചെറുവാടി: വിരൽത്തുമ്പിൽ വിസ്മയം തീർത്തു ശ്രദ്ധേയനായ സാജിദ് ചോലക്ക് നാഷണൽ സെലിബ്രിറ്റി ടീച്ചർ അവാർഡ്. നിരവധി സാമൂഹ്യ പ്രവർത്തനം നടത്തുകയും സാമൂഹ്യ ബോധവത്ക്കരണ കലാ വിസ്മയം തീർക്കുകയും യുദ്ധക്കെടുതികൾക്കും സാമൂഹ്യ തിന്മകൾക്കുമെതിരെ പൊതുയിടങ്ങളിലും വിദ്യാലയങ്ങളിലും സ്വന്തം നിലയ്ക്കും ചിത്രകാരന്മാരോടു സഹകരിച്ചും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചും അനവധി കലാപ്രദർശനങ്ങൾ നടത്തുകയും ചെയ്ത വേറിട്ട കലാകാരനാണ് ജെഡിറ്റി ഇസ്‌ലാം ഹൈസ്കൂൾ ചിത്ര കാലാധ്യാപകനായ സാജിദ് ചോല.
ലഹരിക്കെതിരെ തെരുവോരങ്ങളിലും കോഴിക്കോട് നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലും അദ്ദേഹം കൂട്ടച്ചിത്ര വര ഒരുക്കിയിട്ടുണ്ട്. കടപ്പുറത്ത് ഐലൻ കുർദിയുടെ ഭീമമായ മണൽ ശില്പം തീർത്തതും ശ്രദ്ധേയമാണ്. ഭിന്നശേഷി വിദ്യാർത്ഥികൾക്ക് അദ്ദേഹം സൗജന്യമായി കലാപരിശീലനം നടത്തിയിട്ടുണ്ട്. പൂനൂരിലെ ആസ്മാൻ സ്പെഷ്യൽ സ്കൂൾ, വെള്ളിമാടുകുന്ന് സി.ഡബ്ലിയു.സി എന്നിവ അതിൽ ചിലതാണ്.
ചുമരിൽ ചിത്രങ്ങൾ വരക്കുന്നതും സൗജന്യമായി കുട്ടികളെ ചിത്രകല പരിശീലിപ്പിക്കുന്നതും സാജിദിന് ഹോബിയാണ്. ധാരാളം പരിശീലന ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. കൂളിമാട് പാലം ഉദ്ഘാടന വേളയിൽ മൂന്നു പ്രദേശങ്ങളിലെ മണ്ണ് ഉപയോഗിച്ച് അദ്ദേഹം വരച്ച ചിത്രം കൗതുകകരമായിരുന്നു. ലഹരി വിരുദ്ധ പോസ്റ്റർ തയ്യാറാക്കുകയും പെയിന്റിങ് മത്സരം സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദിനാചരണങ്ങൾ കലാമയമാക്കുക
ഈ അധ്യാപകൻ്റെ സവിശേഷതയാണ്.
ഭാര്യ: ഫസീല. മക്കൾ: ഹാദി മുഹമ്മദ് ചോല, ഹാനി മുഹമ്മദ് ചോല, ഹവ്വ.
കോഴിക്കോട് കൈരളിശ്രീ ഓഡിറ്റോറിയത്തിൽ നടന്ന ഇൻഡോ ജപ്പാൻ എഡുക്കേഷൻ സമ്മിൽവെച്ച് ഡൽഹി ചേംബർ ഓഫ് എഡ്യുക്കേഷൻ എക്സിക്യൂട്ടീവ് ഡയരക്ടർ ജനറൽ ലിയോ അനു (സിങ്കപ്പൂർ) സാജിദിന് ഉപഹാരം നൽകി.
ഡയരക്ടർ പി.കെ നൗഷാദ്, പത്മശ്രീ അലി മണിക്ഫാൻ, ഡോ: ബാല കൃഷ്ണൻ നമ്പ്യാർ, മജീഷ്യൻ പ്രദീപ് ഹുഡിനോ, ഗുരുകുലം ബാബു, നിയാസ് ചോല തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.
✍️ന്യൂസ്: മജീദ് കൂളിമാട്.
Tags:
KODIYATHUR