Trending

അസി: എഞ്ചിനിയർ കൂളിമാട് വയോജന പാർക്ക് സന്ദർശിച്ചു.

കൂളിമാട്: ചാത്തമംഗലം ഗ്രാമ പഞ്ചായത്തിൽ പുതുതായി ചാർജെടുത്ത അസിസ്റ്റൻ്റ് എഞ്ചിനിയർ ശ്രീജിത്ത് ചാലിയാർ തീരത്തെ കൂളിമാട് വയോജന പാർക്ക് സന്ദർശിച്ചു. പാർക്കിലെ സൗകര്യങ്ങൾ വിലയിരുത്താനും ആവശ്യമായ മറ്റു സംവിധാനങ്ങളുടെ എസ്റ്റിമേറ്റ് തയ്യാറാക്കാനുമാണ് അദ്ദേഹം എത്തിയത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ നദീറ, മെമ്പർ ഒ സ്‌മിജ,
ഓവർസിയർമാരായ സഫാദ്, രഞ്ജി എന്നിവർ അനുഗമിച്ചു. കെ.എ ഖാദർ മാസ്റ്റർ, കെ.എ റഫീഖ്, ഫഹദ് പാഴൂർ, സി.എ അലി, പി.എ ജിയാദ് എന്നിവർ സംഘത്തെ സ്വീകരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli