Trending

ഇ.കെ മൊയ്തീൻ ഹാജിയെ അനുസ്മരിച്ചു.

കൂളിമാട്: കഴിഞ്ഞ ദിവസം അന്തരിച്ച സുസമ്മതനായ മധ്യസ്ഥനും ബഹുമുഖ വ്യക്തിത്വവുമായിരുന്ന മുസ്ലിം ലീഗ് നേതാവ് ഇകെ മൊയ്തീൻ ഹാജിയെ കൂളിമാട് പൗരാവലി അനുസ്മരിച്ചു. മൗന ജാഥക്ക് ശേഷം നടന്ന ചടങ്ങിൽ ജില്ലാ ലീഗ് ഉപാധ്യക്ഷൻ കെ.എ ഖാദർ മാസ്റ്റർ അധ്യക്ഷനായി. വി.എ മജീദ് അനുസ്മരണ കുറിപ്പ് അവതരിപ്പിച്ചു.

സി എ അലി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം കെ നദീറ, വൈസ് പ്രസിഡണ്ട് എം കെ അനീഷ്, മെമ്പർ ഒ. സ്മിജ, ബ്ലോക്ക് മെമ്പർ മൂലത്ത് മജീദ്, എൻ പി ഹംസ മാസ്റ്റർ, അബ്ദുല്ല മാനൊടുകയിൽ, എ.ജെ.കെ തങ്ങൾ, അഹമ്മദ് കുട്ടി അരയങ്കോട്, എൻ ഷംസുദ്ദീൻ മാസ്റ്റർ, ടി.വി ഷാഫി മാസ്റ്റർ, എൻ.എം ഹുസൈൻ, എൻ.പി ഹമീദ് മാസ്റ്റർ, സി.എ ശുകൂർ മാസ്റ്റർ, കെ വീരാൻകുട്ടി ഹാജി, കെ മുഹമ്മദലി, ഇ.പി വത്സല, കെ.എം അബ്ദുറഹ്‌മാൻ മാസ്റ്റർ, വി.കെ അബ്ദുല്ല, പി.കെ ഹക്കീം, കെ.എ റഫീഖ് സംസാരിച്ചു.

ഫോട്ടോ: ഇ.കെ മൊയ്തീൻ ഹാജി അനുസ്‌മരണ സദസ്സിൽ കെ.എ ഖാദർ മാസ്റ്റർ സംസാരിക്കുന്നു
Previous Post Next Post
Italian Trulli
Italian Trulli