Trending

കെ.എസ്.എസ്.പി.യു മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.

കൊടിയത്തൂർ: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ കൊടിയത്തൂർ പഞ്ചായത്ത് തല ഉദ്ഘാടനം സൗത്ത് കൊടിയത്തൂർ എസ്.കെ.യു.പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ പി.പി മമ്മദ് കുട്ടി മാസ്റ്റർക്ക് മെമ്പർഷിപ്പ് നൽകിക്കൊണ്ട് കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി വളപ്പിൽ വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. 

യൂണിറ്റ് സെക്രട്ടറി പി.ടി അബൂബക്കർ, ട്രഷറർ വി.പി അബൂബക്കർ സിദ്ധീഖ്, എക്സിക്യൂട്ടീവ് അംഗങ്ങളായ പി അലിക്കുട്ടി, സി.ടി കുട്ടിഹസ്സൻ എന്നിവർ സംബന്ധിച്ചു.

ഫോട്ടോ: KSSPU കൊടിയത്തൂർ യൂണിറ്റ് പുതിയ മെമ്പർഷിപ്പ് ഉദ്ഘാടനം സൗത്ത് കൊടിയത്തൂർ എസ് കെ യു പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ പി പി മമ്മദ് കുട്ടി മാസ്റ്റർക്ക് നൽകിക്കൊണ്ട് KSSPU ജില്ലാ സെക്രട്ടറി വളപ്പിൽ വീരാൻകുട്ടി നിർവ്വഹിക്കുന്നു...
Previous Post Next Post
Italian Trulli
Italian Trulli