മുക്കം: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി മുക്കം മേഖലാ കൺവെൻഷൻ സുരക്ഷാ ജില്ലാ കമ്മിറ്റിയംഗം ഷബീർ ചെറുവാടി ഉദ്ഘാടനം ചെയ്തു. മുക്കം കെ.കെ സ്മാരക മന്ദിരത്തിൽ ചേർന്ന യോഗത്തിൽ ലസിത പി അധ്യക്ഷയായി. തിരുവമ്പാടി സോണൽ കൺവീനർ ഗിരീഷ് കാരക്കുറ്റി, പി ടി ബാബു, മീന കച്ചേരി, രാജൻ മാമ്പറ്റ എന്നിവർ പ്രസംഗിച്ചു.
മേഖല ഭാരവാഹികളായി രാജൻ പി (ചെയർമാൻ), ഇംതി ഹാസ് എൻ, മുസ്തഫ കെ (വൈ: ചെയർമാൻമാർ), ലസിത പി (ജനറൽ കൺവീനർ) സന്തോഷ് പി, രജിത്ത് കുമാർ (കൺവീനർമാർ), മീന കച്ചേരി (ട്രഷറർ), പി.ടി ബാബു (രക്ഷാധികാരി ചെയർമാൻ) എന്നിവരെ തിരഞ്ഞെടുത്തു.
ഇംതിഹാസ് എൻ സ്വാഗതവും രജിത് മാമ്പറ്റ നന്ദിയും പറഞ്ഞു.
Tags:
MUKKAM