ബേപ്പൂർ: ബഷീർ ദിനാചരണത്തിന്റെ ഭാഗമായി കൊടിയത്തൂർ സലഫി സ്കൂളിലെ വിദ്യാർഥികൾ വൈക്കം മുഹമ്മദ് ബഷീറിന്റെ ബേപ്പൂരിലെ വസതിയായ വൈലാലിൽ വീട് സന്ദർശിച്ചു. സന്ദർശനത്തിനിടെ ബഷീറിന്റെ മക്കളായ ഷാഹിന ബഷീർ, അനീസ് ബഷീർ എന്നിവരുമായി വിദ്യാർഥികൾ ആശയവിനിമയം നടത്തുകയും ബഷീറിന്റെ ജീവിതത്തെയും സാഹിത്യത്തെയും കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയും ചെയ്തു.
തുടർന്ന് ബേപ്പൂരിലെ ആകാശ മിഠായിയിൽ സംഘടിപ്പിച്ച ബഷീർ ദിനാഘോഷ പരിപാടികളിൽ വിദ്യാർഥികൾ പങ്കാളികളായി. തുടർന്ന് ബേപ്പൂർ തുറമുഖവും സന്ദർശിച്ചു. അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന പഠനയാത്ര ബഷീറിന്റെ സാഹിത്യലോകവും ബേപ്പൂരിന്റെ ചരിത്ര - സാംസ്കാരിക പൈതൃകവും അടുത്തറിയാൻ വിദ്യാർഥികൾക്ക് അവസരമായി.
ഹെഡ്‌മാസ്റ്റർ വി അബ്ദുൽ കരീം, തസ്ലീന, ജമീല, രശ്മി, ഹഫ്‌സത്, ഷീന, സജ്‌ന എന്നീ അധ്യാപകർ നേതൃത്വം നൽകി.
Tags:
EDUCATION