മുക്കം: മുക്കം വി.കെ.എച്ച്.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വുമെൻസിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണത്തിന്റെ ഭാഗമായി 'ബഷീർ ദിനം' വിപുലമായി ആചരിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രമുഖ എഴുത്തുകാരനും പണ്ഡിതനുമായ കമറുദ്ദീൻ എസ്. (റിട്ട. അധ്യാപകൻ, എച്ച്.എസ്.എസ്. ചേന്ദമംഗല്ലൂർ) പരിപാടിയുടെ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. പ്രൊഫ. അബ്ദുൽ കരീം ഒ.സി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ഹിസ്റ്ററി വിഭാഗം അധ്യാപിക ഷീബ സ്വാഗതവും കൊമേഴ്സ് വിഭാഗം അധ്യാപിക സജ്ന, ലൈബ്രേറിയൻ സുകന്യ എന്നിവർ ആശംസകളും അർപ്പിച്ചു സംസാരിച്ചു.
ബഷീർ ദിനാചരണത്തിന്റെ ഭാഗമായി സാമൂഹിക പ്രതിബദ്ധത മുൻനിർത്തിക്കൊണ്ട്, തൊട്ടടുത്തുള്ള എം.എം.ഒ.എൽ.പി സ്കൂളിലെ കുട്ടികൾക്കായി പുസ്തകങ്ങൾ സംഭാവന ചെയ്തു. കൊമേഴ്സ് വിഭാഗത്തിലെ ഷഹദ് റഹ്മാൻ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.
Tags:
EDUCATION