മുക്കം: എം.കെ.എച്ച്.എം.എം.ഒ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസിൽ പ്രവേശനോത്സവം നടന്നു. എം.എം.ഒ കമ്മിറ്റി ട്രഷറർ വി മോയി ഹാജി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഒ ശരീഫുദ്ദീൻ അധ്യക്ഷത വഹിച്ചു.
പ്രൊ ഡോ. ഒ.സി അബ്ദുൽ കരീം രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് നടത്തി. എം.എം.ഒ സെക്രട്ടറി വി ഹസ്സൻ മുഖ്യ പ്രഭാഷണം നടത്തി. അക്കാദമിക് കോർഡിനേറ്റർ അബ്ദു മാസ്റ്റർ, ജയലക്ഷ്മി ടീച്ചർ, കെ ടി ബുഷ്റ സംസാരിച്ചു. മിർഫ, ഹെന്ന, ഹുസ്ന തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
Tags:
EDUCATION