Trending

അധ്യാപന രംഗത്ത് പുതിയ ചുവടുവെപ്പ്: 'റൈറ്റ്' ഫിനിഷിംഗ് സ്കൂൾ ഉദ്ഘാടനവും അധ്യാപക രക്ഷിതാക്കളുടെ സംഗമവും നടന്നു.



വരുംകാല വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾക്ക് അനുസൃതമായി അധ്യാപകരെയും രക്ഷിതാക്കളെയും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ 'ടീച്ചറിസ്റ്റിക്' (Teacheristic) സംഘടിപ്പിച്ച 'ടീച്ചേഴ്സ് കോൺഫറൻസ് & പേരന്റ്സ് വിസ്‌ഡം' (Teachers Conference & Parents Wisdom) വിപുലമായ പരിപാടികളോടെ നടന്നു.

ബി.എഡ് /ഡി.എഡ് ബിരുദധാരികൾക്കായി ആരംഭിച്ച 'റൈറ്റ്' (Wadi Rahma Institute of Teacher Education) ടീച്ചറിസ്റ്റിക് ഫിനിഷിംഗ് സ്കൂളിന്റെ ആദ്യ ബാച്ചിന്റെ ഉദ്ഘാടനം ചടങ്ങിൽ വാദി റഹ്മ ഗവേർണിങ് ബോഡി ചെയർമാൻ കെ.സി.സി ഹുസൈൻ നിർവ്വഹിച്ചു. മാറുന്ന കാലത്തിനനുസരിച്ച് പഠനരീതികളിൽ വരേണ്ട മാറ്റങ്ങളെക്കുറിച്ച് 'അഡാപ്റ്റിംഗ് ടു എ ന്യൂ ഇറ ഓഫ് ലേണിംഗ്' എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു.

വിദ്യാഭ്യാസത്തിന്റെ ഭാവി അധ്യാപകരിലൂടെയാണ് നിർമ്മിക്കപ്പെടുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ശിഹാസ് അഹമ്മദ് അഭിപ്രായപ്പെട്ടു. 'ടീച്ചറിസ്റ്റിക്' പദ്ധതിയുടെ കാഴ്ചപ്പാടുകൾ അദ്ദേഹം വിശദീകരിച്ചു. വാദി റഹ്‌മ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ പ്രകാശ് വാര്യർ 'ഭാവിയുടെ അധ്യാപകനാകാം' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി.

പ്രശസ്ത ട്രൈനർ നിസ്സാർ പട്ടുവം നയിച്ച 'പേരന്റ് വിസ്‌ഡം: വീട് ആദ്യത്തെ പാഠശാലയാകുമ്പോൾ' എന്ന പ്രത്യേക സെഷൻ പരിപാടിയുടെ മുഖ്യ ആകർഷണമായി. രക്ഷിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്പെടുന്നതായിരുന്നു ഈ സെഷൻ.

ചടങ്ങിൽ നബീൽ മുഹമ്മദ് 'ഹോം ടീച്ചേഴ്സ്' (Home Teachers) എന്ന നൂതന പദ്ധതി സദസ്സിന് പരിചയപ്പെടുത്തി. സിയാദ് ഷമീർ സ്വാഗതവും ജവാദ് നന്ദിയും രേഖപ്പെടുത്തി. അധ്യാപകരും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ സംഗമത്തിൽ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli