കൊടിയത്തൂർ: ഇതാണ്
തങ്ങളുടെ ലോകമെന്ന് കരുതി വീടിൻ്റെ നാല് ചുവരുകൾക്കുള്ളിൽ
മാസങ്ങളായി കഴിഞ്ഞവരെ
സുമനസുകൾ ചേർന്ന് വീടകങ്ങളിൽനിന്ന് സ്നേഹപ്പന്തലിലേക്കു താങ്ങിയെടുത്തതോടെ, അവരുടെ ദു:ഖങ്ങളും രോഗങ്ങളുമെല്ലാം കുറച്ച് നേരത്തേക്കെങ്കിലും മറവിയിലാണ്ടുപോവുകയായിരുന്നു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിതിന്റെയും കൊടിയത്തൂർ പെയിൻ ആൻ്റ് പാലിയേറ്റീവ് അസോസിയേഷൻ്റേയും
നേതൃത്വത്തിൽ
എരഞ്ഞിമാവിൽ നടന്ന
കിടപ്പുരോഗീ കുടുംബ സംഗമം 'സ്നേഹ സ്പർശമാണ്' ആഹ്ലാദ വേദിയായി മാറിയത്.
കിടപ്പ് രോഗികൾക്ക്ആ ഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും സുദിനമാണ് സംഗമം സമ്മാനിച്ചത്. എരഞ്ഞിമാവ് അപെക്സ് പബ്ലിക് സ്കൂളിൽ പ്രത്യേകം സജ്ജീകരിച്ച സ്നേഹക്കൂട്ടിൽ
പതിറ്റാണ്ടുകളായി കിടപ്പിൽ കഴിയുന്ന രോഗികളും പരിചാരകരുമായി
700 ഓളം പേർ ഒത്തുകൂടി.
പരിപാടിക്കുള്ള ഭക്ഷണമൊരുക്കൽ ഉൾപ്പെടെ തലേ ദിവസം മുതൽ തന്നെ വളണ്ടിയർമാർ പ്രവർത്തന നിരതരായിരുന്നു. ജന പ്രതിനിധികളും മുൻ ജനപ്രതിനിധികളും വളണ്ടിയർമാരുമുൾപ്പെടെ ആടിപ്പാടിയപ്പോൾ അത് വേറിട്ട അനുഭവമായി മാറി.
ഹക്കീം പുൽപ്പറ്റ, തേജമോൾ, നിദ ഷെറിൻ തുടങ്ങിയവരുടെ ഗാനങ്ങളും സംഗമത്തിന് ആവേശം പകർന്നു. നാട്ടുകാരും പാലിയേറ്റീവ് പ്രവർത്തകരും ഏകമനസ്സോടെ വളണ്ടിയർമാരായ സംഗമത്തിൽ രോഗികളെ കൊണ്ടുവരൽ, ഭക്ഷണം, കലാപരിപാടികൾ, തിരിച്ചുപോകുമ്പോൾ സമ്മാനപ്പൊതി തുടങ്ങി രോഗികൾക്കാവശ്യമായതെല്ലാം നാട്ടുകാരുടെയും വളണ്ടിയർമാരുടെയും പങ്കാളിത്തത്തോടെയായിരുന്നു.
സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് ചെയർമാൻ എം. അബ്ദു റഹിമാൻ അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസി: ഫസീല, ജില്ല പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ ബൽക്കീസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുജ ടോം, വാർഡ് മെമ്പർ സി. ഹരീഷ്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അൻസു, മജീദ് കുവപ്പാറ, എ.എം ബഷീർ, പി.എം അബ്ദുനാസർ, ബഷീർ പുതിയോട്ടിൽ തുടങ്ങിയവർ സംസാരിച്ചു.
കരീം കുളങ്ങര, കെ.എ റഹ്മാൻ ചെറുവാടി, കെ.പി അബ്ദഹ്മാൻ, കുഞ്ഞുട്ടി ജീറോഡ്, റൂബി, സുഹറ വെള്ളങ്ങോട്ട് നഴ്സുമാരായ സലീജ സിടി, ബീന, സുനീറ, റസീന, മുനീർ, ഷരീഫ് ടി.കെ, ജമാൽ, സദ്ധീഖ് മാസ്റ്റർ, ലുഖ്മാൻ, മോയിൻകുട്ടി കെ. ഷാജി തുടങ്ങിയവർ നേതൃത്വം നൽകി.
ചിത്രം: പാലിയേറ്റീവ് കുടുംബ സംഗമം പഞ്ചായത്ത് പ്രസിഡൻ്റ് ടി. കവിത ഉദ്ഘാടനം ചെയ്യുന്നു.
സ്നേഹസ്പർശം പാലിയേറ്റീവ് കുടുംബ സംഗമത്തിൽ നിന്ന്.
Tags:
HEALTH