കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്കായി നടത്തിയ 'എന്റെ സ്‌കൂള്‍ എന്റെ അഭിമാനം' റീല്‍സ് നിര്‍മാണ മത്സരത്തിലെ ജില്ലയിലെ ജേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. മുഴുവന്‍ ജില്ലകളെയും ഉള്‍പ്പെടുത്തി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍ എസ് കെ ഉമേഷും കൈറ്റ് സി.ഇ.ഒ കെ അന്‍വര്‍ സാദത്തും ചേര്‍ന്ന് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
ഫറോക്ക് ജി.വി.എച്ച്.എസ്.എസ്, മുക്കം എം.കെ.എച്ച്.എം.എം.ഒ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നടക്കാവ് ജി.വി.എച്ച്.എസ്.എസ്, മീഞ്ചന്ത ജി.വി.എച്ച്.എസ്.എസ്, പുതുപ്പാടി എം.ജി.എം.എച്ച്.എസ്.എസ്, കടമേരി ആര്‍.എ.സി.എച്ച്.എസ്.എസ്, കായക്കൊടി കെ.പി.ഇ.എസ്.എച്ച്.എസ്, മടപ്പള്ളി ജി.എച്ച്.എസ്.എസ് സ്‌കൂളുകളാണ് കൈറ്റ് ജില്ലാ കേന്ദ്രത്തില്‍ വെച്ച് അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയത്.
Tags:
TECH
