വാർഡ് 13 പൊറ്റമ്മലിൽ നിന്ന് മത്സരിക്കുന്ന കെ.വി നിയാസ് വരണാധികാരിക്ക് മുൻപാകെ നമ്മനിർദേശ പത്രിക സമർപ്പിക്കുന്നു.
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നലെ ഉച്ചക്ക് ശേഷം വരണാധികാരി അയോണ തോമസ് മുമ്പാകെയായിരുന്നു പത്രിക നൽകിയത്. കൊടിയത്തൂർ അങ്ങാടിയിൽ നിന്ന് നിരവധി പ്രവർത്തകർ പങ്കെടുത്ത പ്രകടനത്തോടെയായിരുന്നു പത്രിക സമർപ്പണം.
പ്രകടനത്തിന് സ്ഥാനാർത്ഥികളും യുഡിഎഫ് നേതാക്കളായ
മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, ഡി.സി.സി സെക്രട്ടറി സി.ജെ ആൻ്റണി, കെ.വി അബ്ദുറഹിമാൻ, കെ.ടി മൻസൂർ, യു.പി മമ്മദ്, എൻ.കെ അഷ്റഫ്, മുനീർ ഗാേതമ്പറോഡ്, എം.എ അബ്ദുറഹിമാൻ നേതൃത്വം നൽകി.
Tags:
kodiyathur

