കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സൗത്ത് കൊടിയത്തൂർ സീതി സാഹിബ് ഓഡിറ്റോറിയത്തിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. 19 വാർഡുകളിൽ 17 വാർഡുകളിലാണ് യു.ഡി.എഫ് മത്സരിക്കുന്നത്. 2 സീറ്റിൽ വെൽഫെയർ പാർട്ടിയും മത്സരിക്കും.
വാർഡ് 2 കാരക്കുറ്റി അഹമ്മദ് കുട്ടി പൂളക്കത്തൊടി, വാർഡ് 3 മാട്ടുമുറി ഷീജ ടീച്ചർ, വാർഡ് 4 ഗോതമ്പറോഡ് ഹസീന പുതിയോട്ടിൽ, വാർഡ് 5 തോട്ടുമുക്കത്ത് ഷാലു തോട്ടുമുക്കം, വാർഡ് 6 പള്ളിത്താഴം ഷൈനി വിജയൻ, വാർഡ് 7 പുതിയനിടം സുജ ടോം, വാർഡ് 8 എരഞ്ഞിമാവ് ഫൗസിയ മൈലപ്പുറം, വാർഡ് 9 പന്നിക്കോട് മജീദ് പുതുക്കുടി, വാർഡ് 10 ഉച്ചക്കാവ് അനു രജീഷ് പരപ്പിൽ, വാർഡ് 11 കാരാളിപറമ്പ് റഹ്മത്തുള്ള പരവരിയിൽ, വാർഡ് 12 പഴം പറമ്പ് എസ്.എ നാസർ, വാർഡ് 13 പൊറ്റമ്മൽ കെ.വി നിയാസ്, വാർഡ് 14 തെനേങ്ങപറമ്പ് ടി.പി ഷറഫുദ്ധീൻ, വാർഡ് 15 ചെറുവാടി കസ്ന ഹമീദ്, വാർഡ് 17 വെസ്റ്റ് കൊടിയത്തൂർ ആയിഷ ചേലപ്പുറത്ത്, വാർഡ് 18 സൗത്ത് കൊടിയത്തൂർ കവിത ടീച്ചർ, വാർഡ് 19 കൊടിയത്തൂർ എം.പി ജുമൈല എന്നിവരാണ് സ്ഥാനാർത്ഥികൾ.
വാർത്ത സമ്മേളനത്തിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ്, ഡി സി സി സെക്രട്ടറി സി.ജെ ആൻ്റണി, കെ.വി അബ്ദുറഹിമാൻ, കെ.ടി മൻസൂർ, യു.പി മമ്മദ്, എൻ.കെ അഷ്റഫ്, മുനീർ ഗാേേതമ്പറോഡ്, എം.എ അബ്ദുറഹിമാൻ തുടങ്ങിയവർ പങ്കെടുത്തു.
Tags:
kodiyathur


