Trending

'കേരളത്തിലെ എസ്ഐആർ നടപടികൾ നിർത്തിവെക്കണം'; മുസ്‍ലിം ലീഗും കോണ്‍ഗ്രസും സുപ്രിം കോടതിയില്‍.



കണ്ണൂരിലെയും രാജസ്ഥാനിലെയും ബിഎല്‍ഒമാരുടെ ആത്മഹത്യയും സുപ്രിംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

കോഴിക്കോട്: കേരളത്തിലെ എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ് സുപ്രിംകോടതിയെ സമീപിച്ചു. കോൺഗ്രസും അടുത്ത ദിവസം ഹരജി നൽകും. നടപടികൾ പൂർണമായും നിർത്തിവയ്ക്കണമെന്നാണ് ലീഗിന്റെ ഹരജിയിലെ ആവശ്യം. കണ്ണൂരിലെയും രാജസ്ഥാനിലെയും ബിഎല്‍ഒമാരുടെ ആത്മഹത്യയും സുപ്രിം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

എസ്ഐആറിനെതിരെ സർക്കാർ നൽകിയ ഹരജിയിൽ കക്ഷി ചേരാനായിരുന്നു നേരത്തെ കോൺഗ്രസിന്റെ തീരുമാനം. എന്നാൽ നിയമപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേകമായി ഹരജി നൽകാനുള്ള കോൺഗ്രസിന്റെ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പം എസ്ഐആര്‍ കൊണ്ടുപോകുന്നത് ദുരൂഹമാണെന്നും സർക്കാർ കോടതിയെ സമീപിച്ചത് പേരിന് മാത്രമാണെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു.

കഴിഞ്ഞ ജനുവരിയിൽ സംസ്ഥാനത്തെ വോട്ടർ പട്ടിക പരിശോധന പൂർത്തിയാക്കിയതാണെന്നും വീണ്ടും പട്ടിക പുതുക്കേണ്ട ആവശ്യമില്ലെന്നുമാണ് ലീഗിന്റെ നിലപാട്. നടപടികൾ തിടുക്കത്തിൽ പൂർത്തിയാക്കുന്നതിലൂടെ പ്രവാസികൾ അടക്കം വോട്ടർ പട്ടികക്ക് പുറത്താകുമെന്നുമാണ് ലീഗിന്റെ നിലപാട്. SIR നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിയാണ് സുപ്രിംകോടതിയെ സമീപിക്കുക.

എസ്ഐആർ എതിരെ സുപ്രിംകോടതി സമീപിക്കുമെന്ന് സിപിഎം നേരത്തെ വ്യക്തമാക്കിയിരുന്നു. നടപടികൾ പൂർത്തിയാക്കിയതായും നാളെ സുപ്രിംകോടതിയിൽ ഹരജി സമർപ്പിക്കുമെന്നും സിപിഎം നേതൃത്വം അറിയിച്ചു.
Previous Post Next Post
Italian Trulli
Italian Trulli