ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വാർഡ് 5 കെട്ടാങ്ങൽ കഴിഞ്ഞ 5 വർഷകാലത്തെ വികസനനേട്ടങ്ങൾ ചിത്രങ്ങൾ ഉൾപ്പെടെ രേഖയാക്കി തന്റെ വാർഡിലെ ജനങ്ങളുടെ മുമ്പാകെ സമർപ്പിച്ചിരിക്കുകയാണ് വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ. മാഗസിന്റെ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക് നിർവഹിച്ചു. വാർഡ് മെമ്പർ പി.കെ ഹഖീം മാസ്റ്റർ അധ്യക്ഷത വഹിച്ചു.
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എ ഖാദർ മാസ്റ്റർ, ബ്ലോക്ക് മെമ്പർ മുംതാസ് ഹമീദ്, രാഷ്ട്രീയ പ്രതിനിധികളായ എൻ.പി ഹമീദ് മാസ്റ്റർ, ഗോപാലൻ പുളിയുള്ളക്കണ്ടി, ടി.പി അസീസ്, ബീരാൻ ഹാജി കണ്ടിയിൽ, ടി.ടി അബ്ദുള്ള ഹാജി, പി.കെ ഗഫൂർ, പി.വി ബഷീർ, ഫാസിൽ മുടപ്പനക്കൽ, മുൻ മെമ്പർമാരായ പി. നുസ്റത്ത്, അനില ശ്രീധരൻ, ആശാ വർക്കർമാരായ വിജി, ബുഷ്റ, ഹരിത കർമ്മ സേന പഞ്ചായത്ത് ഭാരവാഹികളായ സരിത, ബിന്ദു എന്നിവർ സംസാരിച്ചു.
വാർഡിലെ ആശാ വർക്കർമാർ, TDRF അംഗങ്ങൾ, വികസന സമിതി കൺവീനർ, ഹരിത കർമ്മസേന ഭാരവാഹികൾ എന്നിവരെ ആദരിച്ചു. വാർഡ് സി.ഡി.എസ് ജാസ്മിൻ പരപ്പൻ കുഴി സ്വാഗതവും സി.ബി ശ്രീധരൻ നന്ദിയും പറഞ്ഞു.
Tags:
mavoor
