Trending

ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു.



ചെറുവാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവാടി യൂണിറ്റ് ജനറൽ ബോഡി യോഗം എം.എസ്.എം ഓഡിറ്റോറിയത്തിൽ വെച്ച് യൂണിറ്റ് പ്രസിഡൻ്റ് കെ.വി അബ്‌ദുല്ലയുടെ അധ്യക്ഷതയിൽ കെ.വി.വി.ഇ.എസ് ജില്ലാ വൈസ് പ്രസിഡൻ്റ് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടി നിയോജക മണ്ഡലം കെ.വി.വി.ഇ.എസ് പ്രസിഡന്റ് പി പ്രേമൻ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ജിൽസ പെരിഞ്ചീരി, അമ്പലക്കണ്ടി ശരീഫ്, എം.ടി അസ്‌ലം എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി പ്രസിഡൻ്റ് പി.സി മുഹമ്മദ്, ജനറൽ സെക്രട്ടറി ബഷീർ കെ.സി.എം, ട്രഷറർ നിസാർ ഇ, വൈസ് പ്രസിഡൻ്റ് അബ്‌ദുൽ കരീം, വാഹിദ്, കെ സമദ്, ജോയിൻ സെക്രട്ടറിമാരായി കെ.വി മുഹമ്മദ്, ബഷീർ പി, ഷബീർ ഗോൾഡ് പാർക്ക് എന്നിവരേയും രക്ഷാധികാരികളായി കെ.വി അബ്‌ദുല്ല, സുൽഫി കൊന്നാലത്ത്, സി.ടി മജീദ് എന്നിവരേയും തിരഞ്ഞെടുത്തു.

പബ്ലിസിറ്റി കൺവീനറായി കാളിദാസൻ, റഷീദ് പി.കെ എന്നിവരേയും തിരഞ്ഞെടുത്തു. അബ്‌ദുനാസർ റിസ ബേക്കറി, സുൽഫി കൊന്നാലത്ത് മുനീർ എൻ, ശംസുദ്ധീൻ ബംഗാളത്ത്, കാളിദാസൻ, ബഷീർ പി എന്നിവർ നേതൃത്വം നൽകി. ഷബീർ ഗോൾഡ് പാർക്ക് സ്വാഗതവും നിസാർ ഇ നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli