Trending

തദ്ദേശ തെരഞ്ഞെടുപ്പ്: കൊടിയത്തൂർ പഞ്ചായത്ത് എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.



കൊടിയത്തൂർ: അടുത്തമാസം 9ന് നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ കൊടിയത്തൂർ പഞ്ചായത്തിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ പേരുവിവരങ്ങൾ നേതാക്കൾ വാർത്ത സമ്മേളനം നടത്തി അറിയിച്ചു. 19 വാർഡുകളിൽ 17 വാർഡുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ബാക്കിയുള്ള പതിനൊന്ന് കാരാളിപറമ്പ്, പണ്ട്രണ്ട് പഴംപറമ്പ് എന്നീ വാർഡുകളിലെ സ്ഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.

പ്രസിഡന്റ് പദവി എസ്.സി വനിത സംവരണമായ പഞ്ചായത്തിൽ 21 കാരി ഉൾപ്പെടെ രണ്ടു പേർ ആ വിഭാഗത്തിലുള്ളവരാണ്. സി.പി.എമ്മിനു പുറമെ സി.പി.ഐ, കേരള കോൺഗ്രസ് കക്ഷികൾക്കും സ്ഥാനാർത്ഥികളുണ്ട്.

വാർഡ് ഒന്ന് തെയ്യത്തും കടവിൽ ജിഷ അടുപ്പശ്ശേരിയും വാർഡ് രണ്ട് കാരക്കുറ്റിയിൽ ഗിരീഷ് കാരക്കുറ്റിയും വാർഡ് മൂന്നു മാട്ടു മുറിയിൽ ആരിഫ നസീബും വാർഡ് നാല് ഗോതമ്പ് റോഡിൽ ജസ്ന നൗഫലും വാർഡ് അഞ്ച് തോട്ടുമുക്കത്ത് സന്തോഷ് സെബാസ്റ്റ്യനും വാർഡ് ആറ് പള്ളിത്താഴെ സുഹാസ് പി കെ,യും വാർഡ് ഏഴ് പുതിയനിടം ജിസ് സജീ പുഞ്ചക്കളപ്പുരയും വാർഡ് എട്ട് എരഞ്ഞി മാവിൽ സുസ്മിന ടീച്ചറും വാർഡ് ഒൻപത് പന്നിക്കോട് സി ഹരിഷും വാർഡ് പത്ത് ഉച്ചക്കാവിൽ സിസിന പ്രവീൺലാലും വാർഡ്പതിമൂന്ന് പൊറ്റമ്മലിൽ കുഞ്ഞി മുഹമ്മദും (ബാവൂട്ടി), വാർഡ് പതിനാല് തേനേങ്ങാ പറമ്പിൽ ഷാഹുൽ ഹമീദും വാർഡ് പതിനഞ്ച് ചെറുവാടിയിൽ ഷാഹിദ് ബിൻസറും വാർഡ് പതിനാറ് ചുള്ളിക്കാപറമ്പിൽ എ പി കബീറും വാർഡ് പതിനേഴ് വെസ്റ്റ് കൊടിയത്തൂരിൽ സൽമാബി കെ.ടിയും വാർഡ് പതിനെട്ട് സൗത്ത് കൊടിയത്തൂരിൽ റുബീന സലാമും വാർഡ് പത്തൊൻപത് കൊടിയത്തൂരിൽ റജിന കണ്ണാട്ടിലും മത്സരിക്കും.

വാർത്ത സമ്മേളനത്തിൽ ജോണി എടശ്ശേരി, വി.കെ അബൂ ബക്കർ, ഗുലാം ഹുസൈൻ കൊളക്കാടൻ, മാത്യു തറപ്പുതൊട്ടിയിൽ, മുഹമ്മദ് പുളിക്കൽ, ബിനോയ് ടി ലൂക്കോസ്, ഇ അരുൺ, കരീം കൊടിയത്തൂർ, എം.കെ ഉണ്ണിക്കോയ എന്നിവർ പങ്കെടുത്തു.
Previous Post Next Post
Italian Trulli
Italian Trulli