Trending

എസ്‌എസ്‌എല്‍സി പരീക്ഷ; രജിസ്ട്രേഷൻ ഇന്ന് മുതല്‍.



തിരുവനന്തപുരം: മാർച്ചില്‍ നടക്കുന്ന എസ്‌.എസ്‌.എല്‍.സി, ടി.എച്ച്.എസ്‌.എല്‍.സി പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. 30നു മുൻപ് രജിസ്ട്രേഷൻ നടപടികള്‍ പൂർത്തിയാക്കണം.

വിജ്ഞാപനത്തിലുള്ള സമയക്രമത്തില്‍ ഒരു മാറ്റവും അനുവദിക്കില്ലെന്നു പരീക്ഷാ ഭവൻ സെക്രട്ടറി അറിയിച്ചു.

പരീക്ഷയ്ക്കു ഫീസ് അടച്ചതിനു ശേഷമാണ് രജിസ്റ്റർ ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാം. 21 മുതല്‍ 26 വരെ 10 രൂപ പിഴയോടെ അടയ്ക്കാം. പിന്നീട് 350 രൂപ പിഴയോടെ അടയ്ക്കാനും അവസരമുണ്ട്.

2026 മാർച്ച്‌ 5 മുതല്‍ 30 വരെയാണ് പരീക്ഷ. ഐടി പരീക്ഷ ഫെബ്രുവരി 2 മുതല്‍ 13 വരെ നടക്കും.
Previous Post Next Post
Italian Trulli
Italian Trulli