കൊടിയത്തൂരിൽ ഇനി മെക് സെവൻ യൂത്ത് വിങ്ങും.
കൊടിയത്തൂർ: ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാൻ വളർന്നുവരുന്ന യുവാക്കളും മെക് സെവൻ എക്സസൈസിന്റെ ഭാഗമാവണമെന്നും അതിനായി കൊടിയത്തൂരിൽ പ്രത്യേക യൂത്ത് ബാച്ച് ആരംഭിക്കുമെന്നും ജില്ലാ സോണൽ അസിസ്റ്റന്റ് കോഡിനേറ്റർ ഉള്ളാട്ടിൽ ബീരാൻകുട്ടി പറഞ്ഞു.
മെക്സവൻ കോഴിക്കോട് ജില്ലാ മേഖല 1 സോണൽ കോഡിനേറ്ററായി തിരഞ്ഞെടുക്കപ്പെട്ട പി.കെ മുഹമ്മദിനേയും അസിസ്റ്റന്റ് കോഡിനേറ്റർ ബീരാൻകുട്ടിയേയും മെക് സെവൻ കൊടിയത്തൂർ ഏരിയ കമ്മിറ്റി ആദരിച്ചു.
എ.എം അബ്ദുസ്സലാം അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എ ബാബു, എ.എം കുട്ടിഹസ്സൻ,bബാവ പവർവേഡ്, ജുബി തുടങ്ങിയവർ ആശംസകളർപ്പിച്ചു.
സുഹാസ് ലാംഡ സ്വാഗതവും നജ്മുന്നീസ മാളിയത്തറക്കൽ നന്ദിയും പറഞ്ഞു.
Tags:
kodiyathur
