മുക്കം എം എ എം ടിടിഐ യിൽ നടന്ന മലർവാടി ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം പ്രാഥമിക റൗണ്ട് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ.
മുക്കം: മലർവാടി ലിറ്റിൽ സ്കോളർ വിജ്ഞാനോത്സവം പ്രാഥമിക റൗണ്ട് ക്വിസ് മത്സരം മുക്കം എം എ എം ടി ടി ഐ യിൽ നടന്നു. എൽ.പി - യു.പി വിഭാഗങ്ങൾക്കായി സംഘടിപ്പിച്ച വിജ്ഞാനോത്സവത്തിൽ വിവിധ വിദ്യാലയങ്ങളിൽ നിന്ന് നിരവധി മത്സരാർഥികൾ പങ്കെടുത്തു. സബ്ജില്ല തല മത്സരം ആഗസ്റ്റ് 9 നും ജില്ല തലം ആഗസ്റ്റ് 17 നും സംസ്ഥാന തലം സപ്തംബർ 13 നും നടക്കും.
എം എ എം ടി ടി ഐ ഹെഡ്മിസ്ട്രസ് താഹിറ സമ്മാനങ്ങൾ വിതരണം ചെയ്തു.ബിജുല ,ഇ കെ മുഹമ്മദലി, ബഷീർ പാലത്ത്, ടി കെ ജുമാൻ, ലൈലാബി മുസ്തഫ, ഷൈജ, ഫിൽസി, അമീൻ ജൗഹർ സംസാരിച്ചു.
അൻവർ, അസീസ് തോട്ടത്തിൽ, ജാബിർ കുങ്ങഞ്ചേരി, സലീം തടപ്പറമ്പ്, ആത്തിക്ക, പി എം ആയിഷ ഹബീബ്, ഹന ഫൈറൂസ്, മിന മറിയം നാഫിയ, ബുഷ്‌റ എന്നിവർ നേതൃത്വം നൽകി.
മത്സരഫലം (യു പി വിഭാഗം) - ഒന്നാം സ്ഥാനം - മുഹമ്മദ് അമീൻ ഫൈസൽ (എ യു പി എസ് താഴക്കോട്). രണ്ടാം സ്ഥാനം - റജ ഖദീജ (എ യു പി എസ് താഴക്കോട്). മൂന്നാം സ്ഥാനം -ഫിദ ഫാത്തിമ ( എം കെ എച്ച് എം എം ഒ യു പി എസ്, മുക്കം)
എൽ പി വിഭാഗം - ഒന്നാം സ്ഥാനം - അദിൻ നാഥ് പി (ജി എൽ പി എസ് തൊണ്ടിമ്മൽ). രണ്ടാം സ്ഥാനം - ഡാലിയ നിസ്രീൻ (ജിഎൽ പി എസ് താഴക്കോട്). മൂന്നാം സ്ഥാനം - ഐൻ അൽസബ അന്നം (എം എം ഒ എൽ പി സ്കൂൾ മുക്കം).
Tags:
MUKKAM

