Trending

സുപ്രഭാതം ചെറുവാടി റെയിഞ്ച് തല ഉദ്ഘാടനം നടത്തി.



സുപ്രഭാതം കാമ്പയിൻ ചെറുവാടി റെയിഞ്ച് തല ഉദ്ഘാടനം സിദ്ധീഖ് പുറായിൽ വാർഷിക വരിക്കാരനായി ചേർന്ന് നിർവഹിക്കുന്നു.

കൊടിയത്തൂർ: സുപ്രഭാതം പന്ത്രണ്ടാം വാർഷിക ക്യാമ്പയിൻ ചെറുവാടി റെയ്ഞ്ച് തല ഉദ്ഘാടനം പ്രമുഖ വ്യവസായിയും ഏബിൾ ഇൻറർനാഷണൽ ഗ്രൂപ്പ് എംഡിയുമായ സിദ്ദീഖ് പുറായിൽ നിർവഹിച്ചു. സുപ്രഭാതം ഏറെ സ്വീകാര്യതയുള്ള പത്രമാണെന്നും കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സമസ്ത മാനേജറും സുപ്രഭാതം ഡയറക്ടറുമായ കെ. മോയിൻകുട്ടി മാസ്റ്റർ അധ്യക്ഷനായി. റെയ്ഞ്ച് പ്രസിഡന്റ്‌ ഒ.സി അബ്ദുറഹ്മാൻ ബാഖവി, സെക്രട്ടറി മനാസ് ഫൈസി, സുബൈർ നെല്ലിക്കാപറമ്പ്, അമ്പലക്കണ്ടി മുഹമ്മദ്‌ ശരീഫ്, മൊയ്‌തീൻ പുത്തലത്ത്, അസീസ് ചാത്തപ്പറമ്പ്, ഷാഫി കൊന്നാലത്ത്, ബഷീർ തുവ്വാരിക്കൽ, നിയാസ് കലങ്ങോട്ട്, അക്കര പറമ്പിൽ ശരീഫ്, സുപ്രഭാതം റെയ്ഞ്ച് കോഡിനേറ്റർ ഷബീർ കൂട്ടക്കടവത്ത് സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli