ഗോതമ്പറോഡ്: കേരള മദ്രസ എഡ്യൂക്കേഷൻ ബോർഡ് നടത്തിയ പൊതു പരീക്ഷകളിൽ സംസ്ഥാനതലത്തിൽ ടോപേഴ്സ് ഇടം നേടിയവരെയും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ആദരവും മദ്രസ അദ്ധ്യാപക രക്ഷാകർത്ത സമിതി യോഗവും സംഘടിപ്പിച്ചു. ഖത്തർ ബ്രില്യൻസ് എജുക്കേഷൻസ് മാനേജിംഗ് ഡയറക്ടർ എ. എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. എ എം ഐ പ്രിൻസിപ്പാൾ റൻതീസ് റംസാൻ അധ്യക്ഷത വഹിച്ചു.
വിജയം നേടിയ മുഴുവൻ കുട്ടികളെയും ഉപഹാരം നൽകി ആദരിച്ചു. മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് പി മാനേജ്മെന്റ് പ്രതിനിധി പി അബ്ദുൽ സത്താർ മാസ്റ്റർ, മുജീബ് ചാലണ്ടി, ബാവ പവർ വേൾഡ്, ആദിൽ മൗലവി എന്നിവർ സംസാരിച്ചു. ഫൈസൽ പുതുക്കുടി സ്വാഗതവും, നഫീസ ടീച്ചർ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR

