Trending

'മേരാ ഭാരത് മഹാൻ': കുമാരനെല്ലൂർ ഗവ. എൽപി സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷം ശ്രദ്ധേയമായി.

മുക്കം: 'മേരാ ഭാരത് മഹാൻ' എന്ന പേരിൽ കുമാരനെല്ലൂർ ഗവ. എൽപി സ്കൂൾ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷം ശ്രദ്ധേയമായി. പ്രധാനധ്യാപകൻ ടി കെ ജുമാൻ പതാക ഉയർത്തി. വാർഡ് മെമ്പർ ശാന്താദേവി മൂത്തേടത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻ്റ് അഖിലേഷ് അധ്യക്ഷത വഹിച്ചു. 
പി ടി എ വൈസ് പ്രസിഡൻ്റ് ആരതി, മാതൃസമിതി ചെയർ പേഴ്സൺ മോബിക, എസ് എം സി വൈസ് ചെയർ പേഴ്സൺ അനുശ്രീ, സീനിയർ അസിസ്റ്റൻ്റ് ഫൗസിയ, അക്കാദമിക് കോഡിനേറ്റർ കെ രസ്ന, അധ്യാപക വിദ്യാർഥി നജ, സ്കൂൾ ലീഡർ ഷിയ ഫാത്തിമ, ഫൈസ ഫാത്തിമ, ഒ നസ് ല എന്നിവർ ആശംസകൾ നേർന്നു. അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും സംഘഗാനം അവതരിപ്പിച്ചു.
 
രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള ഫ്രീഡം ക്വിസ്, മാസ് ഡ്രിൽ, ദേശഭക്തി ഗാനാലാപനം, പ്രസംഗ മത്സരം, പതാക നിർമാണം,സ്പെഷ്യൽ ദിനപത്രം, ചിത്ര രചന എന്നിവ നടന്നു. വാർഡ് മെമ്പർ ശാന്താദേവി സ്പോൺസർ ചെയ്ത മധുര പായസം വിതരണം ചെയ്തു.

'ഹിസ്റ്റോറിക്ക' ഉപജില്ല ക്വിസ് വിജയി സിയ മെഹ്റിൻ, മലർവാടി ക്വിസ് വിജയികളായ, 'അറിവാരവം' ഫാമിലി ക്വിസ് വിജയികളായ എന്നിവരെ ആദരിച്ചു. പ്രോഗ്രാം കൺവീനർ ശഹാന സജാദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുനിത നന്ദിയും പറഞ്ഞു.

ഫോട്ടോ: 'മേരാ ഭാരത് മഹാൻ' തലക്കെട്ടിൽ കുമാരനെല്ലൂർ ഗവ. എൽ.പി സ്കൂൾ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷത്തിൽ നിന്ന്.
Previous Post Next Post
Italian Trulli
Italian Trulli