കൂളിമാട്: പൗരസമിതി ഇടവഴിക്കടവ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ 79ാം സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രസിഡണ്ട് അബ്ദുല്ല മാസ്റ്റർ പതാക ഉയർത്തി.
വൈസ് പ്രസിഡന്റുമാരായ ശ്രീ ഹാരിസ് പുളിക്കൽ, ശ്രീ സാലിം പാറമ്മൽ എന്നിവർ നിയന്ത്രിച്ചു. മാളിയേക്കൽ ഹക്കീം മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശവും രക്ഷാധികാരി ശ്രീ കുഞ്ഞാലി സാഹിബ്, ജോയിൻ സെക്രട്ടറി ശ്രീ സിദ്ദീഖ് കഴായിക്കൽ, ഖജാൻജി ഹമീദ് തെക്കേ തൊടിക, ശ്രീ കൈതക്കൽ രവി തുടങ്ങിയവർ ആശംസ പ്രസംഗം നടത്തുകയും ചെയ്തു.
സ്വാദിഷ്ടമായ പായസവും കുടിച്ചു സ്വാതന്ത്ര്യ ദിനത്തിന്റെ ആവേശവും ഇന്ത്യൻ ജനാധിപത്യം നിലനിൽക്കേണ്ട ആവശ്യവും മനസ്സിലാക്കി എന്തുതന്നെയായാലും ഇന്ത്യയുടെയും നമ്മുടെയും സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കും ഭരണഘടന മുറുകെ പിടിക്കും എന്ന പുതിയ പ്രതിജ്ഞയോടെ സെക്രട്ടറി ശ്രീ മനോജ് എടുക്കണ്ടി സ്വാഗതവും ജോയിൻ സെക്രട്ടറി ശിഹാബ് തെക്കേ തൊടികയുടെ നന്ദിയും പറഞ്ഞു.
Tags:
MAVOOR