മുക്കം: വിദ്യാർത്ഥികൾക്ക് പഠനം എളുപ്പമാക്കാനും ക്ലാസ് മുറികൾ സജീവമാക്കാനും ഇൻട്രാക്റ്റീവ് പാനൽ ബോർഡ് അടക്കമുള്ള പുതിയ സംവിധാനങ്ങളിലൂടെ സാധ്യകുമെന്നും അത്തരം പ്രവർത്തനങ്ങൾക്ക് മുക്കം ഓർഫനേജ് കമ്മറ്റിയുടെ ഇടപെടൽ മാതൃകാ പരമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തിലെ പ്രത്യേകിച്ച് മലബാറിലെ സ്ത്രീ വിദ്യാഭ്യാസ ഉയർച്ചക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മുക്കം ഓർഫനേജ് പോലെയുള്ള സ്ഥാപനങ്ങൾ വഹിച്ച പങ്ക് വലുതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ് ഹൈസ്കൂളിൽ ഇൻട്രാക്റ്റീവ് പാനൽ ബോർഡുകളുടെയും സ്പോർട്സ് അക്കാദമിയുടെയും ഉദ്‌ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ദേശീയ, സംസ്ഥാന സ്പോർട്സ് താരങ്ങളെ പോയ വർഷങ്ങളിൽ സംഭാവന ചെയ്ത വിദ്യാലയത്തിൽ വിദ്യാഭ്യാസത്തോടൊപ്പം തന്നെ പെൺകുട്ടികളുടെ കായിക ക്ഷമതയും മാനസിക വളർച്ചയും ലക്ഷ്യം വെച്ചാണ് വിവിധ ഇനങ്ങളിൽ മികച്ച പരിശീലനം നൽകുവാൻ സ്പോർട്സ് അക്കാദമിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
ആധുനിക പഠന സൗകര്യങ്ങൾ വിദ്യാർത്ഥികൾക്ക് വേഗത്തിൽ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ എല്ലാ പത്താം ക്ലാസിലും സ്ഥാപിച്ച ഇൻട്രാക്റ്റീവ് ബോർഡുകൾ പാഠഭാഗങ്ങൾ എളുപ്പത്തിൽ ഹ്രഹിക്കാനും വിരസതയില്ലാത്ത ക്ലാസ് മുറികൾക്കും ഉപകരിക്കും.
നഗരസഭ ചെയർമാൻ പി.ടി ബാബു, വൈസ് ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി എന്നിവർ അതിഥികളായിരുന്നു. എം.എം.ഒ പ്രസിഡന്റ് വി മരക്കാർ മാസ്റ്റർ ആധ്യക്ഷത വഹിച്ചു.
എം.എം.ഒ വൈസ് പ്രസിഡന്റ് വി ഹസ്സൻ, ട്രഷറർ വി മോയി ഹാജി പുൽത്തേടത്ത്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി.വീരാൻ കോയ, വി അബ്ദുൽകലാം, വിവിധ സ്ഥാപന മേധാവികളായ ഇ റംലത്ത് ടീച്ചർ, പി.പി മോനുദ്ധീൻ, ഒ ശരീഫുദ്ധീൻ, എം.ബിനു, പി.വി ആമിന, പി.ടി.എ പ്രസിഡന്റ് സി.എ സാജുദ്ധീൻ സ്കൂൾ ലീഡർ കെ.സി റാനിയ പർവീൻ എന്നിവർ സംസാരിച്ചു.
ഹെഡ്മിസ്ട്രസ് എം ഷബീന സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഹർഷൽ പറമ്പിൽ നന്ദിയും പറഞ്ഞു.
Tags:
EDUCATION