കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിന്റെ തകർന്ന റോഡുകളും പഞ്ചായത്തിന്റെ ഗീർവാണവും എന്ന മുദ്രാവാക്യമുയർത്തി കൊടിയത്തൂർ അങ്ങാടിയിൽ സി.പി.ഐ.എം നടത്തിയ നിശാ ധർണ്ണയുടെ മുന്നോടിയായി വാഴക്കന്നുമായി നടത്തിയ പ്രകടനം - ധർണ്ണ സിപിഎം ഏരിയാ കമ്മറ്റിയംഗം സ: നാസർ കൊളായി ഉദ്ഘാടനം ചെയ്തു. സി ടി സി അബ്ദുല്ല പ്രസംഗിച്ചു.
സ. മുജീബ് ടി.എൻ അധ്യക്ഷത വഹിച്ചു. എൽ.സി സെക്രട്ടറി ഗിരീഷ് കാരക്കുറ്റി സ്വാഗതവും, ഹിദായത്ത് കെ.ടി നന്ദിയും പറഞ്ഞു. ധർണ്ണക്ക് അനസ് താളത്തിൽ, കൃഷ്ണൻ കുട്ടി കോട്ടമ്മൽ, ശിവൻ പടുവൻ കുറ്റി, എൽ.ഡി.എഫ് കൺവീനർ കരീം കൊടിയത്തൂർ നേതൃത്വം നൽകി.
Tags:
KODIYATHUR