കൊടിയത്തൂർ: ഓൺലൈൻ സേവനങ്ങൾ ഏറ്റവും കൃത്യമായും വേഗത്തിലും നൽകുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ കോട്ടമ്മലിൽ സർക്കാർ പുതിയതായി അനുവദിച്ച അക്ഷയ സെന്റർ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടന കർമം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഫസൽ റഹ്‌മാൻ, പഞ്ചായത്തംഗം വി. ഷംലൂലത്ത്, ടി.കെ അബൂബക്കർ, കെ ടി മൻസൂർ, ഗിരീഷ് കാരക്കുറ്റി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൂഫിയാൻ ചെറുവാടി,
മുഹമ്മദ് ഷെരീഫ് അമ്പലക്കണ്ടി, എം.എ അബ്ദുൾ സലാം, ടി.ടി അബ്ദുറഹിമാൻ, റഫീഖ് കുറ്റിയോട്ട്, എം എ കബീർ, പി.പി സുരേഷ് ബാബു, സംരംഭകൻ മനീഷ് പെരുമ്പിൽ എന്നിവർ സംബന്ധിച്ചു.
Tags:
KODIYATHUR