കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഇ ഉസ്സൻ മാസ്റ്റർ സ്മൃതി ലൈബ്രറിയിലേക്ക് സൺഡേ ക്രിക്കറ്റ് ക്ലബ് പുസ്തകങ്ങൾ നൽകി ശ്രദ്ധേയമായി. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂരിന് ക്ലബ് പ്രതിനിധി ഉവൈസ് പുസ്തകങ്ങൾ നൽകി ഉദ്ഘാടനം നിർവഹിച്ചു.
ലൈബ്രറി വൈസ് പ്രസിഡൻ്റ് ഇ മായിൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. റിനീഷ് കളത്തിങ്ങൽ, റാഫി കുയ്യിൽ, ദാസൻ കൊടിയത്തൂർ, ജസീൽ തടായിൽ, റിയാസ് കെ.കെ, ജാസിർ, ഷെഫീഖ്, മുനീബ് എം എന്നിവർ ആശംസകൾ നേർന്നു. ലൈബ്രറി ജനറൽ സെക്രട്ടറി ജാഫർ പുതുക്കുടി സ്വാഗതവും ലൈബ്രറിയൻ ലിജി നന്ദിയും പറഞ്ഞു.
Tags:
SPORTS