കൊടിയത്തൂര്‍: ഇംഗ്ലീഷ് കവി അന്‍സാര്‍ അരിമ്പ്രയെ സഹപാഠികള്‍ ആദരിച്ചു. കൊടിയത്തൂര്‍ പി.ടി.എം ഹൈസ്‌കൂള്‍ 1989 ബാച്ച് വിദ്യാര്‍ഥിയായ അന്‍സാര്‍ കൊടിയത്തൂര്‍ സ്വദേശിയും ഖത്തറില്‍ പ്രവാസിയുമാണ്. ഒയാസിസ്, ഹെയ്ല്‍ സ്‌റ്റോണ്‍ എന്നീ ഇംഗ്ലീഷ് കവിതാ സമാഹാരത്തിലൂടെ ശ്രദ്ധേയനാണ് അന്‍സാര്‍ അരിമ്പ്ര.
മാമ്പറ്റ ഫ്രന്‍ടീയില്‍ നടന്ന ചടങ്ങില്‍ ഗീരീഷ് കാരകുറ്റി പൊന്നാട അണിയിച്ചു. നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഫോസ അംഗം ടി.കെ നവാസ് ഖാന്റെ മകള്‍ നീം അസീല നവാസിനെയും അന്‍സാര്‍ അരിമ്പ്രയുടെ മകള്‍ അക്‌സ അന്‍സാറിനെയും ആദരിച്ചു.
ഫോസ 89 ചെയര്‍മാന്‍ കെ.എസ് മഹബൂബ് ഉപഹാരങ്ങള്‍ നല്‍കി. കണ്‍വീനര്‍ നാസര്‍ കണ്ണാട്ടില്‍, എ.എം ശബീര്‍, ബഷീര്‍ കൊടിയത്തൂര്‍, ടി.കെ നവാസ് ഖാന്‍, സി താജു, ബഷീര്‍ ചാലില്‍, സി.വി സുബൈര്‍, അശ്‌റഫ് ചെറുവാടി, നാസര്‍ കളത്തിങ്ങല്‍, ജലാല്‍ സംസാരിച്ചു. അബൂബക്കര്‍ വിളക്കോട്ടില്‍, അബ്ദുല്‍ ബാബു, റഷീദ്, സുരേഷ് ബാബൂ, ദിവാകരന്‍ നേതൃത്വം നല്‍കി.
Tags:
KODIYATHUR