Trending

യു ഡി എഫ് ജന വിജയ ജാഥ ഇന്നും നാളെയും.

അഡ്വ.കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്യും.

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് ഭരണ സമിതിയുടെ 5 വർഷത്തെ വികസനനേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി ജന വിജയ യാത്ര സംഘടിപ്പിക്കുന്നു. 'കൊടിയത്തൂർ; വികസന മുന്നേറ്റത്തിൻ്റെ അഞ്ചാണ്ട്' എന്ന മുദ്രാവാക്യവുമായി 
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു, വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ എന്നിവരാണ് ജാഥ നയിക്കുന്നത്. 

ഇന്നും നാളെയും (വെള്ളി, ശനി) നടക്കുന്ന ജാഥയുടെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3 മണിക്ക് തോട്ടുമുക്കം പള്ളിത്താഴെ അങ്ങാടിയിൽ വെച്ച് ഡി.സി.സി പ്രസിഡൻ്റ് അഡ്വ. കെ പ്രവീൺ കുമാർ ഉദ്ഘാടനം നിർവഹിക്കും. ആദ്യ ദിവസം തോട്ടുമുക്കത്ത് നിന്നാരംഭിക്കുന്ന ജാഥ പള്ളിത്താഴെ, എരഞ്ഞിമാവ്, ഗോതമ്പ റോഡ്, മാട്ടുമുറി എന്നിവിടങ്ങളിലെ സ്വീകരണ ശേഷം പന്നിക്കോട് സമാപിക്കും. 7.30 ന് പന്നിക്കോട് നടക്കുന്ന സ്ഥാപന സമ്മേളനം പി.ജി മുഹമ്മദ് ഉദ്ഘാടനം ചെയ്യും.

രണ്ടാം ദിവസമായ
ശനിയാഴ്ച 3 മണിക്ക് തെനേങ്ങപറമ്പിൽ ഡി.സി.സി സെക്രട്ടറി സി.ജെ ആൻ്റണി ഉദ്ഘാടനം ചെയ്യും. തുടർന്ന് കാരാളിപറമ്പ്, പൊറ്റമ്മൽ, പഴം പറമ്പ്, ചെറുവാടി, ചുള്ളിക്കാപറമ്പ്, വെസ്റ്റ് കൊടിയത്തൂർ, സൗത്ത് കൊടിയത്തൂർ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കൊടിയത്തൂരിൽ സമാപിക്കും. സമാപന യോഗം മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയമുഹമ്മദ് ഉദ്ഘാടനം ചെയ്യും.

ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ഇടതുമുന്നണി നടത്തുന്ന കള്ള പ്രചരണങ്ങൾക്കെതിരെയുള്ള മറുപടിയായിരിക്കും ജാഥയെന്ന് യു.ഡി.എഫ് നേതാക്കൾ പറഞ്ഞു. 
കഴിഞ്ഞ 5 വർഷക്കാലം സമാനതകളില്ലാത്ത വികസനം നടത്തിയ ഭരണസമിതിയെ കരിവാരിതേക്കാൻ സി.പി.എം നടത്തുന്ന ശ്രമങ്ങൾക്കെതിരെ ശക്തമായ ജനമുന്നേറ്റമായി ജാഥ മാറുമെന്നും നേതാക്കൾ പറഞ്ഞു.

ജന വിജയ ജാഥയുടെ പ്രഖ്യാപന കൺവെൻഷൻ പന്നിക്കോട് എയുപി സ്കൂളിൽ നടന്നു. ജാഥ ഡി.സി.സി സെക്രട്ടറി സി.ജെ ആൻ്റണി ഉദ്ഘാടനം ചെയ്തു. എൻ.കെ അഷ്റഫ് അധ്യക്ഷത വഹിച്ചു. സുജ ടോം, കെ.ടി മൻസൂർ, കെ.പി അബ്ദുറഹിമാൻ, ഷംസുദ്ധീൻ ചെറുവാടി, കെ.പി സൂഫിയാൻ, ദിവ്യ ഷിബു, ഫസൽ കൊടിയത്തൂർ, ഗ്രാമ പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli