Trending

ലോക യുദ്ധവിരുദ്ധ ദിനം ആചരിച്ചു.

കൊടിയത്തൂർ: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ലോക വിരുദ്ധ ദിനം ആചരിച്ചു. ലോക രാജ്യങ്ങൾക്കിടയിൽ വളർന്നുവരുന്ന വാണിജ്യ തർക്കങ്ങളും സൈനിക നടപടികളും അണുവായുധ കിടമത്സരങ്ങളും ലോക സമാധാനത്തിന് ഭീഷണിയായി തീർന്നിരിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളെ സമാധാന സന്ദേശം എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ദിനാചരണം സംഘടിപ്പിച്ചത്.
പരിപാടിയുടെ ഭാഗമായി എൻഎസ്എസ് വളണ്ടിയർമാർ യുദ്ധ വിരുദ്ധ പ്രതിജ്ഞയെടുക്കുകയും തുടർന്ന് യുദ്ധ വിരുദ്ധ ചങ്ങല തീർക്കുകയും ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ടി സലീം, ഫഹദ് ചെറുവാടി, ഇർഷാദ് ഖാൻ, ലുക്ക് മാൻ, കെ നജീവ, ഹനീൻ, ആയിഷ തമന്ന, അൻഷിൽ അമൽ
തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Photo: കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വിദ്യാർഥികൾ യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുന്നു.
Previous Post Next Post
Italian Trulli
Italian Trulli