മുക്കം: ചാത്തമംഗലം എൻഐടി ശ്രീനാരായണ മന്ദിര സമിതിയുടെ നേതൃത്വത്തിൽ സാംസ്കാരിക സദസും
ഡോ: എം ദിൽരാജ് രചിച്ച "കൺമണി നീയെൻ കരം പിടിച്ചാൽ" എന്ന നോവലിന്റെ പ്രകാശന കർമ്മവും സംഘടിപ്പിച്ചു. എ.പി മുരളീധരൻ നോവൽ പ്രകാശനം ചെയ്തു. കെ രാമചന്ദ്രൻ, സത്യഭാമ എന്നിവർ കോപ്പി ഏറ്റുവാങ്ങി.
സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ "ഉജ്ജ്വല ബാല്യം" പുരസ്‌കാരം ലഭിച്ച, ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കവയിത്രിയായി വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം പിടിക്കുകയും ചെയ്തിട്ടുള്ള വേനപ്പാറ യുപിസ്കൂൾ വിദ്യാർഥിനി ആഗ്ന യാമി സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ദിവ്യ ഷിനോജ് ആഗ്‌ന യാമിയെ പൊന്നാട അണിയിച്ച് ഉപഹാരവും നൽകി ആദരിച്ചു. എം.വി പ്രസാദ് അധ്യക്ഷനായി.
കെ. ദീപേഷ്, റിയാസ്, പി രവീന്ദ്രൻ, ശ്രീകുമാർ പണിക്കർ, മന്ദിര സമിതി പ്രസിഡന്റ് എം.എം സദാനന്ദൻ, സെക്രട്ടറി കെ.പി രാജു, കൺവീനർ സി രാജൻ, രശ്മി പ്രശാന്ത്, സുനിൽ കുമാർ, പി പ്രേമൻ, മൻസൂർ, ഡോ: എം ദിൽരാജ് തുടങ്ങിയവർ സംസാരിച്ചു.
ചിത്രം:
ഡോ: എം ദിൽരാജ് രചിച്ച "കൺമണി നീയെൻ കരം പിടിച്ചാൽ" എന്ന നോവലിന്റെ പ്രകാശന കർമ്മം എ.പി മുരളീധരൻ നിർവഹിക്കുന്നു.
Tags:
MUKKAM