കൊടിയത്തൂർ: പ്രകൃതിക്കും മനുഷ്യനും വൻ ഭീഷണിയായ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളെ പ്രതിരോധിക്കാൻ വീട്ടമ്മമാരായ വനിതകളും സമൂഹവും സ്വയം പ്രചോദിതരായി രംഗത്തിറങ്ങണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കൊടിയത്തൂർ പഞ്ചായത്ത് വനിതാ കൺവെൻഷൻ ആഹ്വാനം ചെയ്തു.
സൗത്ത് കൊടിയത്തൂർ മദ്റസാ ഹാളിൽ നടന്ന കൺവെൻഷൻ കെ എസ് എസ് പി യു കോഴിക്കോട് ജില്ലാ സെക്രട്ടറി വളപ്പിൽ വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എൻ ബാല കൃഷ്ണൻ മാസ്റ്റർ, യൂണിറ്റ് പ്രസിഡൻ്റ് അബൂബക്കർ പുതുക്കുടി, സെക്രട്ടറി പി.ടി അബൂബക്കർ, പി അബ്ദുറഹിമാൻ, സി.എച്ച് സുബൈദ ടീച്ചർ, എ ഫാത്തിമ ടീച്ചർ, പി അബൂബക്കർ, വി.പി പുഷ്പ നാഥൻ കെ അബ്ദുൽ മജീദ്, എ അനിൽകുമാർ, സി.ടി അബ്ദുൽ ഗഫൂർ, കെ.ടി അബ്ദുൽ മജീദ്, റസിയാ ബീഗം, ആയിശ കുട്ടി, കെ. നഫീസ, സാറാ ഉമ്മ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികളായി എ ഫാത്തിമ ടീച്ചർ ജനറൽ കൺവീനർ, സുബൈദ സി,ജോ: കൺവീനർ, ഉമൈബാൻ ബീഗം ജനറൽ സെക്രട്ടറി, വി ഉമ്മാച്ച കുട്ടി ജോ: സെക്രട്ടറി, പി ജമീല ടീച്ചർ, ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. എ ഫാത്തിമ ടീച്ചർ സ്വാഗതവും ഉമ്മാച്ച കുട്ടി ടീച്ചർ നന്ദിയും പറഞ്ഞു.
Tags:
KODIYATHUR