Trending

സീതി സാഹിബ് ലൈബ്രറിയിൽ ഇന്ത്യൻ റിപ്പബ്ലിക് - ഭാവി, വർത്തമാനം: ചർച്ച ഇന്ന്.



കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരത്തോടു കൂടി സൗത്ത് കൊടിയത്തൂരിൽ പ്രവർത്തിക്കുന്ന സീതി സാഹിബ് കൾച്ചറൽ സെന്റർ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ റിപ്പബ്ലിക് ഭാവി, വർത്തമാനം - എന്ന വിഷയത്തിൽ ഇന്ന് (27/01/2025) വൈകുന്നേരം 6.30ന് സംവാദം സംഘടിപ്പിക്കുന്നു.

കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, അഡ്വ: സുഫ്‌യാൻ ചെറുവാടി, അഡ്വ: നജാദ് കൊടിയത്തൂർ, ലൈബ്രറി കൗൺസിൽ മുക്കം മേഖലാ കൺവീനർ ബി. ആലിഹസൻ, ലൈബ്രറി പ്രസിഡണ്ട് പി.സി അബൂബക്കർ മാസ്റ്റർ തുടങ്ങിയ മഹത് വ്യക്തിത്വങ്ങൾ സംബന്ധിക്കുന്നു. 

സീതി സാഹിബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ തുറന്ന ചർച്ചയ്ക്ക് വേദിയൊരുക്കുന്നു. ഏവരെയും ക്ഷണിക്കുന്നു.

ലൈബ്രറി കമ്മിറ്റി
Previous Post Next Post
Italian Trulli
Italian Trulli