Trending

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണം: ഐ.എസ്.എം.



മുക്കം: ഭരണഘടനാ മൂല്ല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിനായി യുവാക്കൾ മുന്നിട്ടിറങ്ങണമെന്ന് ഐ.എസ്.എം മുക്കം മണ്ഡലം യുവജാഗ്രതാ സദസ്സ് ആഹ്വാനം ചെയ്തു. ഭരണഘടനാ ശില്പികളായ ബി. ആർ അംബേദ്കറെ പ്പോലുള്ളവരെ അപഹസിക്കാൻ നടക്കുന്ന ശ്രമങ്ങൾക്കു പിന്നിലെ അജണ്ടകളെ തിരിച്ചറിയുകയും, വിഭജന നീക്കങ്ങളെ ചെറുക്കുകയും ചെയ്യുന്നതിനായി യുവത്വം അംബേദ്കറെ വായിക്കുന്നു എന്ന പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്.


നെല്ലിക്കപറമ്പിൽ വെച്ച് സംഘടിപ്പിച്ച യുവ ജാഗ്രതാ സദസ്സ് കാരശ്ശേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി. ജിജിത സുരേഷ് ഉദ്ഘാടനം ചെയ്തു. എം.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ നജാദ് കൊടിയത്തൂർ മുഖ്യപ്രഭാഷണം നിർവഹിച്ചു.


യൂത്ത് കോൺഗ്രസ്‌ തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ്‌ അഡ്വ. മുഹമ്മദ്‌ ദിഷാൽ, യൂത്ത് ലീഗ് മണ്ഡലം ട്രഷറർ നിസാം കാരശ്ശേരി, പ്രൊഫ. ഷബീബ് പി.കെ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. കെ.എൻ.എം മണ്ഡലം സെക്രട്ടറി സുൽഫികർ സുല്ലമി ആദ്യക്ഷത വഹിച്ചു. ലുക്മാൻ കെ.സി, മുബാരിസ് എൻ.കെ ഷമീർ പി.വി തുടങ്ങിയവർ സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli