ചെറുവാടി: സംസ്ഥാന സർക്കാരിന്റെ ഒരു നിയോജക മണ്ഡലത്തിൽ ഒരു കളിയിടം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടി മണ്ഡലത്തിലെ
ചെറുവാടി ഗ്രൗണ്ടിന് സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചിട്ടും, ഗ്രൗണ്ട് നവീകരണത്തിന് ഒരു രൂപ പോലും അനുവദിക്കാതെയും, യാതൊരു ഇടപെടൽ നടത്താതെയും കൊടിയത്തൂരിലെ കായിക താരങ്ങളുടെ സ്വപ്നങ്ങൾ തകർക്കുന്ന യു.ഡി.എഫ് ഭരണ സമിതിക്കെതിരെ പ്രതിഷേധ ഫുട് ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ലോക്ക് സെക്രട്ടറി ഇ അരുൺ ഉത്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് മുഹമ്മദ് ആഷിഖ്, ട്രെഷറർ ഇർഷാദ് കുന്നത്ത്, അബി ഇ, രതീഷ് എ.പി, ശാമിൽ കെ, രഗ്നീഷ്, ശരത് പി എന്നിവർ നേതൃത്വം നൽകി.
Tags:
KODIYATHUR
