കൊടിയത്തൂർ: കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ അധ്യാപക രക്ഷകർത്തൃ സമിതിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി ദിനം ആചരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു പരിപാടികൾ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ടി കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഹെഡ് മാസ്റ്റർ ഇ.കെ അബ്ദുൽ സലാം, എസ് എം.സി ചെയർമാൻ നൗഫൽ പുതുക്കുടി, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ഫൈസൽ പാറക്കൽ, ഹമീദ് ചൂലൂർ, എം.കെ ഷക്കീല, നജീബ് ആലിക്കൽ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഭിന്നശേഷി വിഭാഗക്കാർക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.
ഭിന്നശേഷി കലോത്സവത്തിൽ വിജയികളായ കുട്ടികൾക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യാ ഷിബു സമ്മാനദാനം നിർവ്വഹിക്കുന്നു.
Tags:
KODIYATHUR
