Trending

മോഷണ ശല്യം: നെല്ലിക്കാപറമ്പിൽ ജന ജാഗ്രതാ സംഗമം നടത്തി.

മുക്കം: പ്രദേശത്ത് തുടർച്ചയായുണ്ടാവുന്ന മോഷണങ്ങൾക്കും മറ്റു സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെ നെല്ലിക്കാപറമ്പിൽ ജന ജാഗ്രതാ സംഗമം സംഘടിപ്പിച്ചു. എന്റെ നെല്ലിക്കാപറമ്പ് സന്നദ്ധ സേനയുടെയും ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ മോഷണങ്ങളും മറ്റും തടയുന്നതിനുള്ള വിവിധ കർമ പദ്ധതികൾ ആസൂത്രണം ചെയ്തു.

പ്രദേശത്ത് രാത്രികാല നിരീക്ഷണം ശക്തമാക്കാനും പോലീസ് സഹായം തേടാനും തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ജി. അബ്ദുൽ അക്ബർ ഉദ്ഘാടനം ചെയ്തു. ജി.എ റഷീദ് അധ്യക്ഷനായിരുന്നു.

ഗ്രാമ പഞ്ചായത്ത്‌ അംഗം വിജീഷ്, സന്നദ്ധ സേന ചീഫ് കോ കോർഡിനേറ്റർ പി.ടി മുനീർ, കെ അബ്ദുൽ ബാർ, എൻ ജോസ്, മണ്ണിൽ മുഹമ്മദ്‌, എൻ.പി മുജീബ്റഹ്മാൻ, സലീം എടത്തിൽ, യു.പി അബ്ദുൽ ഹമീദ്, വി. ഫൈസൽ, സുരേഷ് മാട്ടുമുറി സംസാരിച്ചു.
Previous Post Next Post
Italian Trulli
Italian Trulli