Trending

മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് വിദ്യാർഥികൾ മരിച്ചു; അപകടം വ്യൂപോയന്റ് സന്ദര്‍ശനത്തിനിടെ.

മലപ്പുറം: മലപ്പുറം ജില്ലയിലെ മങ്കടയിൽ ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് ദാരുണാന്ത്യം. മങ്കട വെള്ളില കടുക്കാ സിറ്റി നമ്പൂരിക്കാട് വ്യൂപോയന്റ് സന്ദർശിക്കാൻ പോയ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. സിയാദ് (18), ഫഹദ് (19), റഹീസ് (20), ബഹാത്ത് (18) എന്നിവരാണ് മരിച്ചത്.

വൈകുന്നേരമുണ്ടായ ശക്തമായ ഇടിമിന്നലിലാണ് അപകടം സംഭവിച്ചത്. ഏഴ് പേരടങ്ങുന്ന സംഘമാണ് വ്യൂപോയന്റ് കാണാനായി എത്തിയത്. ഇതിൽ മൂന്ന് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അപകടം നടന്നയുടൻ നാട്ടുകാർ ചേർന്ന് ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും നാലുപേരുടെ ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ രണ്ട് പേർ മരിച്ചിരുന്നതായാണ് വിവരം. 

പരിക്കേറ്റ മറ്റ് മൂന്ന് പേരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ ചികിത്സയിൽ തുടരുകയാണ്.
Previous Post Next Post
Italian Trulli
Italian Trulli