Trending

എസ്.കെ.എസ്.എസ്.എഫ് മുക്കം മേഖല സർഗലയം; പന്നിക്കോടിന് ഓവറോൾ ചാമ്പ്യൻഷിപ്പ്.



കൊടിയത്തൂർ: മുക്കം മേഖല എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി പന്നിക്കോട് "കതിരൊളി" നഗറിൽ മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ച സർഗലയത്തിൽ 224 പോയിന്റ് നേടി പന്നിക്കോട് യൂണിറ്റ് ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി. 223 പോയിന്റ് നേടി പഴംപറമ്പ് യൂണിറ്റ് രണ്ടാം സ്ഥാനവും 102 പോയിന്റോടെ മലാംകുന്ന് യൂണിറ്റ് മൂന്നാം സ്ഥാനവും നേടി.

മേഖലയിലെ 26 ഓളം യൂണിറ്റുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട മുന്നൂറിൽ പരം കലാ പ്രതിഭകൾ മാറ്റുരച്ചു. സമാപന സമ്മേളനവും സമ്മാന ദാന ചടങ്ങും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു.

എസ്.കെ.എസ്.എസ്.എഫ് മുക്കം മേഖല പ്രസിഡന്റ്‌ ഫൈസൽ ആനയാംകുന്ന് അധ്യക്ഷനായി. സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം അഷ്‌റഫ്‌ സമ്മാന ദാനം നടത്തി. 

എസ്.എം.എഫ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി സലാം ഫൈസി മുക്കം, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സഹചാരി ചെയർമാൻ അലി അക്ബർ മുക്കം, സമസ്തയുടെയും പോഷക സംഘടനകളുടെയും നേതാക്കളായ ഹുസൈൻ യമാനി, സി.കെ ബീരാൻ കുട്ടി, മനാസ് ഫൈസി കാരാളിപറമ്പ്, എ.കെ അബ്ദുൽ ഗഫൂർ ഫൈസി, അബ്ദുൽ റഊഫ് ബാഖവി, അമ്പലക്കണ്ടി മുഹമ്മദ്‌ ശരീഫ്, എ.കെ അബ്ബാസ് മാസ്റ്റർ, സാദിഖ്‌ കുറിയേടത്ത്, അസീസ് ചാത്തപറമ്പ്, ടി.കെ. അബൂബക്കർ, ഒ.എം അഹ്മദ് കുട്ടി മൗലവി, എ.പി.സി മുഹമ്മദ്‌, സലാം ഒങ്ങുങ്ങൽ, മുഷ്ത്താഖ് ഓടത്തെരു, ഹിഷാം മാസ്റ്റർ നെല്ലിക്കാപറമ്പ്, സുൽഫിക്കർ നെല്ലിക്കാപറമ്പ്, ഡോ. എ.പി ആരിഫ് അലി, എൻ.പി മെഹ്ബൂബ് മാസ്റ്റർ, ടി.കെ അബ്ദുൽ കരീം, നാസിൽ കൊടിയത്തൂർ, സി.കെ അനീസ്, മുബഷിർ പഴംമ്പറമ്പ്, ആഷിഖ് ചാത്തപറമ്പ്, ഇസ്ഹാഖ് മാസ്റ്റർ കാരശേരി, ഇഖ് ബാൽ വെസ്റ്റ്‌ കൊടിയത്തൂർ, സൽമാൻ യമാനി, ഷബീർ മുസ്ലിയാർ, ആസിഫ് അസ്ലമി, സിനാൻ വെസ്റ്റ്‌ കൊടിയത്തൂർ, സാലിം മലാം കുന്ന്, ഷഫീർ ചോണാട്, ഫസൽ ചെറുവാടി, ഇബ്രാഹീം അസ്‌ലമി കൊടിയത്തൂർ, ആദിൽ തേനെങ്ങാപറമ്പ്, അസീൽ ആനപ്പാറക്കൽ ആശംസകൾ നേർന്നു. മേഖല സെക്രട്ടറി ഷാഫി ചുള്ളിക്കാപറമ്പ് സ്വാഗതവും കോഡിനേറ്റർ ഷൌക്കത്ത് പന്നിക്കോട് നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli