Trending

സ്പെഷ്യൽ സ്കൂളിൽ സ്നേഹസന്ദർശനം നടത്തി എൻഎസ്എസ് വളണ്ടിയർമാർ.



കൊടിയത്തൂർ: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ ഭിന്ന ശേഷി വിദ്യാർത്ഥികൾക്കായുള്ള വിദ്യാഭ്യാസ സ്ഥാപനമായ പന്നിക്കോട് ലൗഷോർ സന്ദർശിക്കുകയും വിദ്യാർത്ഥികൾക്കൊപ്പം വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും സമയം ചിലവഴിക്കുകയും വിദ്യാർത്ഥികളുടെ നൈസർഗികമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് വിദ്യാർത്ഥികളോടൊപ്പം ആടിയും പാടിയും രസിപ്പിക്കുകയും ചെയ്തു.

കൂടാതെ വിദ്യാർഥികൾക്ക് സ്നേഹ സമ്മാനങ്ങളും വിതരണം ചെയ്യുകയും ചെയ്തു. ഈ സന്ദർശനം വിദ്യാർത്ഥികളിൽ സഹാനുഭൂതിയും സേവന സന്നദ്ധതയും വളർത്തുന്നതിന് സഹായകരമായി. പരിപാടിക്ക് അധ്യാപകരായ സി.പി സഹിർ ഫഹദ് ചെറുവാടി വളണ്ടിയർമാരായ ദിലാര, തമന്ന, മിശാൽ, മിൻഹാൽ, തേജ, ഹംന തുടങ്ങിയവർ നേതൃത്വം നൽകി
Previous Post Next Post
Italian Trulli
Italian Trulli