Trending

LOCAL NEWS; കൊടുംചൂടില്‍ ദാഹമകറ്റാം...



എയര്‍പോര്‍ട്ട് റോഡില്‍ സൗജന്യ മോര് വെള്ളം വിതരണവുമായി പി.കെ കുഞ്ഞിരായിന്‍ ഹാജി.

ഗോമ്പറോഡ്: കൊടും ചൂടില്‍ ദാഹിച്ചു വലഞ്ഞുവരുന്ന വഴി യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും സൗജന്യമായി മോര് വെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുമായി പി.കെ കുഞ്ഞിരായിന്‍ ഹാജി. നെല്ലിക്കാപറമ്പ് - പന്നിക്കോട് എയര്‍പോര്‍ട്ട് റോഡില്‍ തന്റെ വീടിനോട് ചേര്‍ന്ന് ടൈല്‍സ് വിരിച്ച് പ്രത്യേകം കെട്ടിയുണ്ടാക്കിയ തറയില്‍ മണ്‍കലത്തിലാണ് മോര് വെള്ളം വിതരണത്തിന് ഒരുക്കിയിരിക്കുന്നത്.

വിതരണ ഉദ്ഘാടനം വെല്‍ഫയര്‍ പാര്‍ട്ടി കുടുംബയോഗത്തില്‍ വെച്ച് കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിന ടീച്ചര്‍ നിര്‍വഹിച്ചു. അസ്‌ലം ചെറുവാടി, മസ്ജിദുല്‍ മഅ്‌വ മഹല്ല് കമ്മിറ്റി പ്രസിഡന്റ് പി അബ്ദുസത്താര്‍, കെ.ടി ഹമീദ്, ബാവ പവര്‍വേള്‍ഡ്, സാലിം ജീറോഡ്, അശ്‌റഫ്, പി ഷഫീഖ് എന്നിവര്‍ സംബന്ധിച്ചു.
Previous Post Next Post
Italian Trulli
Italian Trulli