Trending

HISTORY NEWS; കൊടിയത്തൂരിൽ ദീനിന്റെ പൊൻ വെളിച്ചം വിതറിയ അബുൽ ഖൈർ മൗലവി (ചെറൂപ്പ)നാഥന്റെ കാരുണ്യത്തിലേക്ക് യാത്രയായി.



മയ്യിത്ത് ഇന്ന് (ബുധൻ) രാവിലെ 9.30 ന് ചെറൂപ്പ ശറഫുദ്ദീൻ ജുമാ മസ്ജിദിൽ.
✍🏻എം.എ അബ്ദുസ്സലാം
(ഖാളി, കൊടിയത്തൂർ.)

കൊടിയത്തൂർ: ബഹുമാന്യനായ ഉസ്താദ് അബുൽ ഖൈർ മൗലവി 1967 - 69 കാലത്താണ് കൊടിയത്തൂർ ജുമുഅത്ത് പള്ളിയിൽ മുദരിസായി ജോലി ചെയ്തത്. കുറഞ്ഞ കാലം കൊണ്ട് ഈ ഗ്രാമത്തിന്റെ ദിനീ പരിസരത്ത് ഒട്ടേറെ സംഭാവനകൾ അർപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

അറബി - ഉർദു ഭാഷകളിൽ ആഴത്തിലുള്ള അറിവുണ്ടായിരുന്നു. അറബി - ഉർദു കവിതകൾ രചിച്ചിട്ടുണ്ട്. സുബഹി നമസ്കാരാനന്തരം പള്ളിയിൽ പതിവായി നടത്തിയിരുന്ന പ്രഭാഷണങ്ങൾ ചെറുപ്പക്കാരിൽ വലിയ സ്വാധീനം ചെലുത്തിയിരുന്നു. കൊടിയത്തൂരിൽ അഹമദിയാ (ഖാദിയാനി) വിഭാഗവുമായി അദ്ദേഹം നടത്തിയ വാദ പ്രതിവാദങ്ങളും പ്രസംഗ പരമ്പരകളും ഏറെ ശ്രദ്ധേയ മായിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു പിന്നീട് നിലവിൽ വന്ന "അഞ്ചു മൻ ഇശാഅത്തെ ഇസ്‌ലാം" എന്ന പ്ര സ്താനം.

പള്ളിയിലെ സുബഹി ജമാഅത്തുകളിൽ ഏതാനും പ്രായം ചെന്നവരുടെ മാത്രം സാന്നിദ്ധ്യം എന്ന പരമ്പരാകത രീതിക്ക് മാറ്റം വരുത്തി യുവാക്കളും കുട്ടികളും സുബഹിക്ക് സജീവ സാന്നിദ്ധ്യമാകുന്ന അവസ്ഥയിലെത്തിച്ചതിൽ മൗലവിയുടെ പങ്ക് വളരെ വലുതാണ്. ഇന്നും ഈ അവസ്ഥ തുടരുന്നു.

അൽഹംദുലില്ല.
ഞങ്ങൾ - കൊടിയത്തൂർ നിവാസികൾ - മൗലവിയോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.. നാഥാ.. ഞങ്ങളുടെ പ്രിയപ്പെട്ട ഉസ്താദിന് സ്വർഗലോകത്ത് ഉന്നത പദവി നൽകി അനുഗ്രഹിക്കേണമേ... പാപങ്ങൾ പൊറുത്തു കൊടുക്കേണമേ...
Previous Post Next Post
Italian Trulli
Italian Trulli