Trending

LOCAL NEWS; ആശങ്കകൾ അകലുന്നു, ഇന്ത്യ മുന്നണി നാട് ഭരിക്കും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും പി കെ കുഞ്ഞാലിക്കുട്ടി



കാരശ്ശേരി നെല്ലിക്കാപറമ്പിൽ യു.ഡി.എഫ് പൊതുയോഗം പി.കെ.കുഞ്ഞാലിക്കുട്ടി
ഉദ്ഘാടനം ചെയ്യുന്നു.

മുക്കം: തിരഞ്ഞെടുപ്പ് അടുക്കുംതോറും ആശങ്കകളെല്ലാം അകറ്റുന്ന റിപ്പോർട്ടുകളാണ് നാനാഭാഗങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും
നിലവിലെ സാഹചര്യത്തിൽ ഇന്ത്യ മുന്നണി രാജ്യം ഭരിക്കുമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവുമെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി.

കാരശ്ശേരി പഞ്ചായത്തിലെ നെല്ലിക്കാപറമ്പിൽ യു.ഡി.എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ രണ്ടോ മൂന്നോ മണ്ഡലങ്ങളിൽ മത്സരം നടക്കുന്നുണ്ടെങ്കിലും 20/20 തന്നെയാവും യു.ഡി.എഫ് തിരഞ്ഞെടുപ്പ് ഫലം. സർവ്വെകളെല്ലാം ഈ രീതിയിലാണ് റിപ്പോർട്ടു ചെയ്യുന്നത്.



തമിഴ്നാട്ടിലും കർണാടകയിലും ഇതുതന്നെയാണ് അവസ്ഥ.
ഉത്തരേന്ത്യ അതിവേഗമാണ് മാറിക്കൊണ്ടിരിക്കുന്നത്. ബി.ജെ.പി ഉണ്ടാക്കിയ ക്ലൈമെല്ലാം ഇപ്പോൾ അവർക്കെതിരായി മാറിയിരിക്കുന്നു.
അതുപോലെ മുസ്ലിം ന്യൂനപക്ഷത്തെ ശത്രുപക്ഷത്ത് നിർത്തിക്കൊണ്ട് മറ്റു ജനവിഭാഗങ്ങളെ വർഗീയമായി വിഭജിച്ചെടുത്ത പൗരത്വ നിയമവും ഏക സിവിൽ കോഡുമെല്ലാം ജനങ്ങൾ തിരിച്ചറിഞ്ഞ് ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുകയാണ്.

കർഷകരെയും തൊഴിലാളികളെയും സാധാരണക്കാരെയുമ്മല്ലാം കൊല്ലുകയും മർദ്ദിക്കുകയും ചെയ്യുന്നവരെ ആരാണ് സ്വീകരിക്കുക ?
കുഞ്ഞാലിക്കുട്ടി ചോദിച്ചു.
ഇന്ത്യ മുന്നണി മിക്ക സംസ്ഥാനങ്ങളിലും ഒറ്റക്കെട്ടായാണ് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ യു പിയിലും ബീഹാറിലുമടക്കം ബി.ജെ.പി പരാജയം മണത്ത് പതറി കൊണ്ടിരിക്കുകയാണ്. ഇന്ത്യ മുന്നണി മുന്നേറികൊണ്ടിരിക്കുന്ന സർവ്വേകളാണ് വന്നുകൊണ്ടിരിക്കുന്നതും ഇനി വരാനിരിക്കുന്നതും.

അതുകൊണ്ടുതന്നെ ഇന്ത്യാ മുന്നണി അധികാരത്തിൽ വരാൻ തന്നെയാണ് സാധ്യത. അതിനാൽ സംശയിക്കേണ്ട, വയനാട് മണ്ഡലത്തിൽ ഉള്ളവർ വോട്ട് ചെയ്യുന്നത് ഇന്ത്യൻ പ്രധാനമന്ത്രിക്കാണെന്നും കുഞ്ഞാലിക്കുട്ടി പറയുമ്പോൾ നെല്ലിക്കാപറമ്പ് അങ്ങാടിയിലെ നിറഞ്ഞ സദസ്സ് ഹർഷാരവത്തോടെ ആഹ്ലാദം
പങ്കിടുകയായിരുന്നു.

ചടങ്ങിൽ കെ കോയ അധ്യക്ഷത വഹിച്ചു. സി.പി ചെറിയ മുഹമ്മദ്. സി.കെ കാസിം, പി.ജി മുഹമ്മദ്, കെ.ടി അഷ്റഫ്, എം.ടി അഷ്റഫ്, മുഹമ്മദ് ദിഷാൽ, യൂനുസ് പുത്തലത്ത്, എ.കെ സാദിഖ്, പി.എം സുബൈർ ബാബു, കെ.വി അബ്ദു റഹിമാൻ, റോയ് മാസ്റ്റർ, എം.ടി സെയ്ത് ഫസൽ, സി.വി ഗഫൂർ എന്നിവർ സംസാരിച്ചു. സമാൻ ചാലൂളി സ്വാഗതവും സാദിഖ് കുറ്റിപ്പറമ്പ് നന്ദിയും പറഞ്ഞു.
Previous Post Next Post
Italian Trulli
Italian Trulli