അടുക്കളപൂട്ടിക്കുന്ന മോദി സര്‍ക്കാറിനെതിരെ ഗോതമ്പറോഡ് അങ്ങാടിയില്‍ പിച്ചതെണ്ടി വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധം. അടിക്കടി പാചക വാതക വില വര്‍ധിപ്പിക്കുന്ന ജനദ്രോഹ നയത്തിനെതിരെ സജ്ന ബാലുവിൻ്റെ നേതൃത്വത്തിലാണ് പ്രതീകാത്മക പിച്ചതെണ്ടല്‍ സമരം നടത്തിയത്.
ജില്ലാ കമ്മിറ്റി അംഗം ശംസുദ്ദീന്‍ ചെറുവാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി ട്രഷറര്‍ ബാവ പവര്‍വേള്‍ഡ്, യൂണിറ്റ് പ്രസിഡന്റ് അശ്‌റഫ് പി.കെ, സാലിം ജീറോഡ്, കലാഭവന്‍ ബാലു, സിദ്ദീഖ് ചാലില്‍, ശ്രീജ മാട്ടുമുറി എന്നിവര്‍ നേതൃത്വം നല്‍കി.
പാചക വാതക സബ്‌സിഡി പുനരാരംഭിക്കുക, പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനവ് പിന്‍വലിക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നികുതിക്കൊള്ള അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
Tags:
KODIYATHUR
