Trending

നിപയുടെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന്റെ ശ്രമം തുടങ്ങി

 


നിപ ബാധിച്ച്‌ കുട്ടി മരിച്ച സംഭവത്തില്‍ പ്രദേശത്ത് മൃഗ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി. മരിച്ച കുട്ടിയുടെ വീട്ടിലെ എല്ലാ മൃഗങ്ങളുടേയും സാംപിളുകള്‍ മൃഗസംരക്ഷണ വകുപ്പ് പരിശോധിക്കും. ഇതിന്റെ ഭാഗമായി ആടിന്റെ സ്രവം പരിശോധനയ്ക്കെടുത്തു.



കുട്ടിക്ക് രോഗം ബാധിക്കുന്നതിന് മുമ്ബ് ആടിന് ദഹനക്കേട് പോലുള്ള അസുഖം വന്നിരുന്നുവെന്ന് പറയപ്പെടുന്നു. ഇതിനെ കുട്ടി ആണ് പരിചരിച്ചിരുന്നത്. ഇത് രോഗാവസ്ഥയ്ക്ക് കാരണമായോ എന്ന സംശയത്തെ തുടര്‍ന്നാണ് ആടിന്റെ സ്രവം പരിശോധനയ്ക്കെടുത്തത്.

പ്രദേശത്ത് കാട്ടുപന്നി ശല്യവും രൂക്ഷമായതിനാല്‍ ഇതിനേയും പിടികൂടി പരിശോധിക്കാന്‍ ആലോചിക്കുന്നുണ്ട്. ഇതിനായി വനം വകുപ്പിന്റെ അനുമതി വാങ്ങാനിരിക്കുകയാണ് മൃഗസംരക്ഷണ വകുപ്പ്. വവ്വാലുകളുടെ സാന്നിധ്യമുള്ള സ്ഥലത്ത് അവയെ പിടികൂടി പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Previous Post Next Post
Italian Trulli
Italian Trulli