Trending

തൂഫാൻ; 300 സ്റ്റുഡൻ്റ്സ് വാരിയേഴ്സിനെ പ്രഖ്യാപിച്ച് പി.ടി.എം സകൗട്ട്സ് ആൻഡ് ഗൈഡ്സ്.


കൊടിയത്തൂർ: സർക്കാർ നടപ്പിലാക്കുന്ന ലഹരി നിർമ്മാർജ്ജന പദ്ധതിയായ ഓപറേഷൻ തൂഫാന് പിന്തുണയർപ്പിച്ച് വിദ്യാലയത്തിലെ 300 സകൗട്ട്സ് ആൻഡ് ഗൈഡ്സുകളെ തൂഫാൻ പദ്ധതിയുടെ സ്റ്റുഡൻ്റ്സ് വാരിയേഴ്സ് ആയി പ്രഖ്യാപിച്ച് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ.
തൂഫാൻ പിന്തുണ പദ്ധതി എന്ന നിലയിൽ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നടപ്പിലാക്കുന്ന "കെയർഫോഴ്സ്'' എന്ന പരിപാടിയിലാണ് ശ്രദ്ദേയമായ പ്രഖ്യാപനം നടന്നത്. കെയർ ഫോഴ്സിൻ്റെ ഭാഗമായി നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വികസന സമിതി അധ്യക്ഷ ധന്യ ബാബുരാജ് നിർവ്വഹിച്ചു 
പി.ടി.എ പ്രസിഡൻ്റ് എസ്.എ നാസർ അധ്യക്ഷനായി.

പ്രധാനാധ്യാപകൻ കെ.പി മുഹമ്മദ് സ്റ്റുഡൻ്റ്സ് വാരിയേഴ്സ് പ്രഖ്യാപനം നടത്തി. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ സജി വി തോമസ്, നിസാം കാരശ്ശേരി, എം ഷമീൽ, കെ മുഹ്സിന, പി.പി ഷബീൽ ടി മൊയ്തീൻ കോയ സംസാരിച്ചു.

പദ്ധതിയുടെ ഭാഗമായി 
ലഹരിക്കെതിരെ കയ്യൊപ്പ്, 20 പഞ്ചായത്തുകളിൽ ലഹരി ബോധവത്ക്കരണ കാമ്പയിൻ, വിദ്യാർത്ഥികളുടെ കൂട്ടയോട്ടം, വിദ്യാർത്ഥി ചങ്ങല, തുടങ്ങിയ പരിപാടികൾ നടത്തും.
Previous Post Next Post
Italian Trulli
Italian Trulli