Trending

സൗദിയിലെ പെട്രോള്‍ പമ്ബില്‍ പ്രവാസി മലയാളിക്ക് വെടിയേറ്റു


 

റിയാദ്: സൗദി അറേബ്യയില്‍ മലയാളിക്ക് വെടിയേറ്റു. റിയാദ് പ്രവിശ്യയിലെ വാദി ദിവാസിറില്‍ പെട്രോള്‍ പമ്ബിലാണ് ഞെട്ടിക്കുന്ന സംഭവം. കൊല്ലം നെടുമ്ബന കുളപ്പാടം സ്വദേശിയും പെട്രോള്‍ പമ്ബിലെ താല്‍ക്കാലിക ജീവനക്കാരനുമായ മുഹമ്മദിനാണ് (27) വെടിയേറ്റത്.


പെട്രോളടിച്ച ശേഷം പണം നല്‍കാതെ പോയത് ചോദ്യം ചെയ്തതിനാണ് സൗദി പൗരന്‍ പ്രവാസിക്ക് നേരെ വെടിയുതിര്‍ത്തത് .പണം ചോദിച്ചപ്പോള്‍ കാറുമായെത്തിയ സൗദി പൗരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടക്ക് വെടിയേറ്റ മുഹമ്മദ് മിലിറ്ററി ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലാണ്.

Previous Post Next Post
Italian Trulli
Italian Trulli