Trending

കൊടിയത്തൂർ സർവീസ് ഫോറം പച്ചക്കറി തൈകൾ വിതരണം നടത്തി.

കൊടിയത്തൂർ സർവീസ് ഫോറത്തിന്റെ (KSF) ജനറൽ ബോഡി യോഗത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ അടുക്കള കൃഷി പ്രോത്സാഹിപ്പിക്കുവാൻ അംഗങ്ങൾക് പച്ചക്കറി തൈകൾ വിതരണം നടത്തി. സുബൈർ എ.എം മുൻവർഷത്തെ KSF കർഷകശ്രീ പുരസ്‌കാര ജേതാവായ ഷഫ്ന ഫിൽസറിന് തൈകൾ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ഷഫീഖ് വി.വി തൈകൾ വിതരണം ചെയ്തു.

തുടർന്ന് അഡ്വ. ഷാജിമോൻ കാരക്കുട്ടി fawran ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിശദീകരിച്ചു.

ദോഹ അബു ഹമൂർ അൽജസിറ ആക്കാദമിയിൽ നടന്ന ചടങ്ങിൽ അസീസ് എം.എ. അധ്യക്ഷത വഹിച്ച യോഗത്തിൽ മജീബ് റഹ്മാൻ എൻ. സ്വാഗതം ആശംസിക്കുകയും ഇല്യാസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

KSF കുടുംബാംഗങ്ങളുടെയും പ്രവർത്തകരുടെയും സജീവ പങ്കാളിത്തത്തോടെ പരിപാടി വിജയകരമായി സമാപിച്ചു.
Previous Post Next Post
Italian Trulli
Italian Trulli