കൊടിയത്തൂർ: ചുരുങ്ങിയ കാലം കൊണ്ട് ഖുർആൻ മനഃപാഠമാക്കിയ ഹാഫിള് മുഹമ്മദ് ഹബീൽ കെ.എ കൊടിയത്തൂർ ടൗൺ എം.എസ്.എഫ് കമ്മറ്റി ആദരിച്ചു. കോഴിക്കോട് ജില്ലാ എം.എസ്.എഫ് വൈസ് പ്രസിഡണ്ട് ഹർഷദ് നൂറാംതോട് ഉപഹാര ദാനം നടത്തി. ഇ.എ ജബ്ബാർ അധ്യക്ഷത വഹിച്ചു.
നിയോജക മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.പി അബ്ദുറഹ്മാൻ, പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ പി.പി ഫൈസൽ, ടി.ടി അബ്ദുറഹ്മാൻ, ഇ.കെ മായിൻ മാസ്റ്റർ, മുഹമ്മദ് ഷബീൽ പി.പി, മുഹമ്മദലി പുതിയോട്ടിൽ, അബ്ദുസമദ് കണ്ണാട്ടിൽ, കാരാട്ട് ഉസൈൻ മാസ്റ്റർ, ചാത്തമംഗലം പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡൻ്റ് മുഹമ്മദ് ഹിസാൻ പാഴൂർ എന്നിവർ സംസാരിച്ചു.
മിഥിലാജ് സി, ഷിബിൻ എം.ടി, ഡാനിഷ് റഹ്മാൻ, സിനാൻ കെ.പി, അബ്ദുല്ല ജാസിം, സഹൽ പി.പി, യാസീൻ, റാസിൽ, ഫാദി എന്നിവർ നേതൃത്വം നൽകി. കെ.സി സിദാൻ അസ്‌ലം സ്വാഗതവും മിൻഹജ് ബിൻ അസീസ് പി നന്ദിയും പറഞ്ഞു.
Tags:
KODIYATHUR